മോളിവുഡ് ഹാസ്യലോകത്തിലെ വളരെ വ്യത്യസ്ത മുഖമാണ് മാമുക്കോയയുടേത്.സിനിമാ  പ്രേക്ഷകരെ ഒരേ പോലെ  ചിരിപ്പിച്ചും അതിലുപരിയായി ചിന്തിപ്പിച്ചും പതിറ്റാണ്ടുകളായി തുടരുന്ന നടന്‍ തനിക്ക് ആദ്യമായി മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് ലഭിച്ചതിനെപ്പറ്റി പറഞ്ഞിരിക്കുകയാണ്.

mamukoya
mamukoya

“സംസ്ഥാന അവാര്‍ഡ്‌ തലത്തില്‍ മികച്ച ഹാസ്യനടന്‍ എന്ന പരിഗണന കുറേ നാളത്തേക്ക് ഇല്ലായിരുന്നു. അടൂര്‍ ഭാസി വാങ്ങിയ ശേഷം ആ കാറ്റഗറിയില്‍ ഒരു അവാര്‍ഡ്‌ പിന്നീട് ആര്‍ക്കും നല്‍കിയിരുന്നില്ല. വലിയ ഒരിടവേളയ്ക്ക് ശേഷം പിന്നീട് അത് ഏര്‍പ്പെടുത്തിയത് എം. എ ബേബിയൊക്കെ മുന്‍കൈയെടുത്താണ്. അത്രയും വര്‍ഷങ്ങള്‍ ഹാസ്യ നടന്റെ അവാര്‍ഡ്‌ ആര്‍ക്കും ലഭിക്കാതെ പോകുകായിരുന്നു. അടൂര്‍ ഭാസിക്ക് ശേഷം പിന്നീട് അത് ലഭിക്കുന്നത് എനിക്കാണ്. ‘ഇന്നത്തെ ചിന്താവിഷയം’ എന്ന സത്യന്‍ അന്തിക്കാട് സിനിമയിലെ അഭിനയത്തിനാണ് എനിക്ക് അവാര്‍ഡ്‌ നല്‍കിയത്. വളരെ സ്വാഭാവികമായി ഹാസ്യം അവതരിപ്പിച്ചുവെന്നാണ് അന്ന് ജൂറി വിലയിരുത്തിയത്.

mamukkoya-j
mamukkoya-j

ഇതിനൊക്കെ മേലെ ഞാന്‍ കാണുന്ന ഒരു അവാര്‍ഡ്‌ ഉണ്ട്. സത്യന്‍ അന്തിക്കാടിന്റെ തന്നെ ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ ‘ഗഫൂര്‍ക്ക’ എന്ന കഥാപാത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമാണ് എനിക്ക് ലഭിച്ച രണ്ടു സംസ്ഥാന അവാര്‍ഡുകളേക്കാള്‍ വലുത്”