ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് മംമ്താ മോഹന്‍ദാസ്. ലഭിക്കുന്ന കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുന്ന അഭിനേത്രിയുടെ പല സിനിമകളും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്നവയാണ്. കോവിഡ് കാലത്ത് നഷ്ടപ്പെട്ട ചില ഇഷ്ടങ്ങൾ തിരികെ പിടിക്കുകയാണ് നടി മംമ്ത മോഹൻദാസ്. ബഹ്റിനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോ ആണ് മംമ്ത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.“എന്തിനാണ് മറ്റൊരാൾ നിങ്ങളെ റൈഡിനു കൊണ്ടുപോവാൻ കാത്തിരിക്കുന്നത്, നിങ്ങൾക്കു തന്നെ അതിനു സാധിക്കുമ്പോൾ” എന്ന ചോദ്യത്തോടെയാണ് മംമ്ത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്..

 

View this post on Instagram

 

A post shared by Mamta Mohandas (@mamtamohan)


ബൈക്ക് ഓടിക്കുക എന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷവും മംമ്ത പങ്കിടുന്നു. സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത കുറിക്കുന്നു.അടിപൊളി എന്നാണ് മംമ്തയുടെ വീഡിയോയ്ക്ക് സൗബിൻ കമന്റ് ചെയ്തിരിക്കുന്നത്. ലെനയും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. “കില്ലർ! എന്നെയും ഒരു റൈഡിനു കൊണ്ടുപോവൂ,” എന്നാണ് ഡിഫോർ ഡാൻസിലൂടെ ശ്രദ്ധ നേടിയ ഡാൻസർ നീരജ് ബവ്‌ലേച്ചയുടെ കമന്റ്.