‘മയൂഖം’ എന്ന മലയാള സിനിമയിലൂടെ കടന്നു വന്ന പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് മംമതാ  മോഹൻദാസ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മംമ്താ ക്യാൻസർ എന്ന രോഗത്തെയും അതിജീവിച്ചു ഒരുപാടു പേർക്ക് പ്രചോദനം  നൽകിയിരുന്നു. താരം അഭിനയിച്ച ‘ജന ഗണ മന ‘എന്ന ചിത്ര൦ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചിരുന്നത്. ഇപ്പോൾ മംമ്ത  ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. താൻ പറയുന്ന കാര്യങ്ങൾ വളക്കപ്പെടുകയാണ് ചെയ്യുന്നത് താരം പറയുന്നു.


ഒരുപാടുനാളുകൾക്കു മുൻപ് താൻ സോഷ്യൽ മീഡിയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി ആണ് വ്യാഖാനിച്ചെടുത്തിട്ടുള്ളത്, കൂടുതൽ സ്ത്രീകളെ പോലെ താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മംമ്ത പറയുന്നു. നമ്മൾ സ്ത്രീകൾ സ്ത്രീ ആധിപത്യത്തിൽ നിന്നും പുരുഷ സമത്വത്തിലേക്കു മാറുകയാണ് അത് തന്നെയാണ് ഇന്നും സമൂഹത്തിൽ വേണ്ടത്, മിക്കപോളും സത്യം മൂടിവെക്കപ്പെടുന്നു, താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്യുന്നത് താരം പറഞ്ഞു. നിറം, സൗന്ദര്യം, ഘടന എന്നി കാര്യങ്ങൾ പറഞ്ഞു സ്ത്രീകളെ നിയന്ത്രിക്കാനും, മാനദണ്ഡം പറയാനും ആ തരത്തിൽ നമ്മൾ ഇരആക്കുകയാണല്ലോ ചെയ്യുന്നത്.


എന്നാൽ ആധുനിക സ്ത്രീ ഉണരുകയാണ് ഇപ്പോൾ ചെയ്യുന്നത്, താനും ഒരു തരത്തിൽ പറഞ്ഞാൽ അതിജീവിത തന്നെ മംമ്ത പറയുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ സിനിമകൾ ജന മന ഗണ, മഹേഷും, മാരുതിയും, അൺലോക്ക്, ജൂതൻ എന്നിവയാണ്. മലയാളത്തിൽ മാത്രമല്ല താരം അന്യ ഭാഷാ ചിത്രങ്ങളിലും താൻ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്.