മലയാളത്തിന്റെ പ്രിയനടി മമ്ത മോഹൻദാസ് നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘രുദ്രാംഗി’. ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് അജയ് സമ്രാട്ടാണ്. അജയ് സമ്രാട്ടിന്റേത് തന്നെയാണ് തിരക്കഥ. റിലീസിനൊരുങ്ങുകയാണ് ചിത്രം ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജഗപതി ബാബു നായകനായ എത്തുന്ന ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. നർത്തകിമാരുടെ അതീവ ശരീര പ്രദർശനം നിറഞ്ഞു തുളുമ്പുന്ന നൃത്തമാണ് ഈ ഗാനത്തിന്റെപ്രധാന ആകർഷണീയത.
ജാജിമോഗുലൈ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് അഭിനയ ശ്രീനിവാസാണ്. നൗഫൽ രാജ ഐസാണ് സംഗീതം നൽകിയിരിക്കുന്നത്. മോഹന ഭോഗരാജുവാണ് ഗാനം ആലപിച്ചിരിക്കുന്നത് . ഈ ഗാനത്തിന്റെനൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഭാനു മാസ്റ്റർ ആണ്. സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അജയ് സമ്രാട് രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർ രാസമായി ബാലകൃഷ്ണൻ, വരുൺ ബൈരഗോണി എന്നിവർ ചേർന്നാണ്. റാണി ജ്വാല ഭായി’യായാണ് ചിത്രത്തില്‍ മമ്ത വേഷമിടുന്നത്. വിമലാ രാമൻ, ആശിഷ് ഗാന്ധി എന്നിവരും ‘രുദ്രാംഗി’യില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാഗാര്‍ജുന നായകൻ ആയി എത്തിയ കേഡി എന്ന തെലുങ്ക് ചിത്രത്തില്‍ ആണ് മംമ്ത മോഹൻദാസ് ആദ്യമായി വേഷമിട്ടത് .കിരണ്‍ കുമാർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. . ഒരു ആക്ഷൻ ചിത്രമായിരുന്നു ‘കേഡി നാഗാര്‍ജുനയുടെയും മംമ്ത മോഹൻദാസിന്റെയും പ്രകടനം ചിത്രത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആസിഫ് അലി നായകനായ മഹേഷും മാരുതിയുമാണ് മംമ്‌തയുടെ അവസാനമായി ഇറങ്ങിയ മലയാള ചിത്രം.
