സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജന ഗണ മന ഇതിനകം തന്നെ പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.ചിത്രത്തില്‍ സബാമറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മംമ്ത മോഹന്‍ദാസാണ്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് മംമ്തയുടേത്.ജന ഗണ മനയുടെ കഥ ആദ്യമായി എന്റെ അടുത്ത് പറഞ്ഞത് ഡിജോ ആയിരുന്നു. ചിത്രത്തില്‍ സബയുടെ ക്യാരക്ടര്‍ ആദ്യം തന്നെ കാസ്റ്റ് ചെയ്യേണ്ടതുണ്ടായിരുന്നു. കാരണം ആ കഥാപാത്രമാണ് ജന ഗണ മന സിനിമയുടെ ഹാര്‍ട്ട് ബീറ്റ്. ആ സമയത്ത് മറ്റ് കാസ്റ്റുകളൊന്നും നടത്തിയിട്ടില്ല. അത് കേട്ടപ്പോള്‍ ഞാന്‍ ഭയങ്കര നെര്‍വസ് ആയി.ബ്രില്യന്റ് സബ്ജക്ട് ആയിരുന്നു. സബ്ജക്ട് തന്നെ ആയിരുന്നു എല്ലാം. ക്യാപസും പ്രൊട്ടസ്റ്റും എല്ലാമാണ് സിനിമയുടെ ലൈഫ്,’ മംമ്ത പറഞ്ഞു.
പിന്നെ ഡിജോ ആണെങ്കില്‍ ഇതിന് മുന്‍പ് ക്യൂന്‍ എന്ന സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ഇത്രയും വലിയൊരു സ്റ്റോറിയാണ്. കഥ കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു ഡിജോ ഇതൊരു രംഗ് ദേ ബസന്തി പോലെയൊക്കെയുണ്ടല്ലോ. ഇതൊക്കെ എടുക്കാന്‍ പറ്റുമോ തന്നെക്കൊണ്ട് എന്ന്.പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ ഞാന്‍ വര്‍ക്ക് ചെയ്യേണ്ടതായിരുന്നു. ചില തടസ്സങ്ങള്‍ കാരണം അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല. പൃഥ്വിയുടെ ആദ്യ പ്രൊഡക്ഷനായ 9 എന്ന സിനിമയുടെ ഭാഗമായിരുന്നു ഞാന്‍. മലയാള സിനിമയെ ലോകത്തിന് മുന്നിലേക്ക് എത്തിച്ച ആക്ടറാണ് പൃഥ്വി.പൃഥ്വിയുമായി ഏറ്റവും ഒടുവില്‍ വര്‍ക്ക് ചെയ്തത് ഭ്രമം എന്ന ചിത്രത്തിലാണ്. ഒരുപാട് വര്‍ഷമായി അറിയുന്നവരാണ് ഞങ്ങള്‍. 2009 മുതല്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.
