ഒരുത്തി എന്ന  ഹിറ്റ് ചിത്രത്തിന് ശേഷം സംവിധയകാൻ വി കെ  പ്രകാശും, തിരക്കഥകൃത്തു സുരേഷ് ബാബുവും ഒന്നിക്കുന്ന ഒരു ത്രില്ലർ മൂവിയാണ് ‘ലൈവ്’. ചിത്രത്തിൽ ഒരു ശ്കതമായ ഒരു കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ പ്രിയ നടി മംമ്ത മോഹൻദാസും എത്തുന്നു. താരത്തിനോടൊപ്പം ശക്തമായ ഒരു താര നിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, രശ്മി സോമൻ, കൃഷ്ണ പ്രഭ എന്നിവരുമുണ്ട്.

ഫിലിംസ് 24ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ലൈവ്. മലയാളത്തിലെ ആദ്യ നിർമാണ പ്രൊജക്റ്റ് ആണ്ഇത് .ചിത്രം ഒരു സാമൂഹിക നീതി പുലർത്തുന്ന ഒരു ചിത്രം തന്നെയാണ്, ശരിക്കും മലയാളത്തിൽ ആദ്യമായി ആയിരിക്കും ഇങ്ങനൊരു പുതുമയുള്ള ചിത്രം റിലീസ് ആകാൻ പോകുന്നത്.


ശക്തമായ സാങ്കേതിക ടീമും ചിത്രത്തിലുണ്ട്. രണ്ടുതവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ്. പ്രവീണാണ്  ഈ  സിനിമയുടെ ഛായാഗ്രഹകൻ. ചിത്ര സംയോജനം സുനിൽ പിള്ളയാണ്.സംഗീതവും, ദുന്ദു രഞ്ജീവ്‌  കലാസംവിധാനവും നിർവഹിക്കുന്നത്. മേക്കപ്പ് രാജേഷ് നെന്മാറ. ആതിഥ്യ നാന് വസ്ത്രലങ്കാരം. ചിത്രം നവംബര് 18  നെ  ഷൂട്ടിങ് ആരംഭിക്കുമെന്നു അണിയറ പ്രവർത്തകർ പറയുന്നു.