മലയാള സിനിമയിൽ  ഒരുകാലത്തു കൂടുതൽ ജേഷ്ടസഹോദരനായി അഭിനയിച്ചിട്ടുള്ള താരങ്ങൾ ആണ് മമ്മൂട്ടിയും, റഹുമാനും. ഓൺ സ്‌ക്രീനിൽ ഉള്ളതുപോലെ തന്നെയാണ് ഇരുവരും പുറത്തും. ഇച്ചാക്ക എന്നാണ് റഹുമാൻ മമ്മൂട്ടിയെ വിളിക്കുന്നതുപോലും, ശരിക്കും തന്റെ ജേഷ്ഠന്റെ സ്ഥാനം തന്നെയാണ് മമൂക്കയയ്ക്ക് എന്നും മുൻപ് റഹുമാൻ തന്നെ പറഞ്ഞിട്ടുണ്ട്. റഹ്മ്മാൻറെ കരിയർ തന്നെ ഉയർത്തിയ ചിത്രം ആയിരുന്നു ട്രാഫിക്ക്, ഇപ്പോൾ ചിത്രത്തിന് തനിക്കു ലഭിച്ച വിമർശനത്തെ കുറിച്ച് റഹുമാൻ പ്രതികരിക്കുന്നു.


എന്നാല്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ റഹ്‌മാന്‍ മമ്മൂട്ടിയെ അനുകരിച്ചതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.ഞാന്‍ അങ്ങേരെ അനുകരിച്ച് ചെയ്തതാണെന്ന് പലരും പറയുന്നത് കേട്ടു. അതെനിക്ക് വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്. മനസില്‍ പോലും അങ്ങനെ വിചാരിച്ചിട്ടില്ല. അതുപോലെ ഒരാളെക്കണ്ട് അനുകരിക്കാന്‍ ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റല്ല. പക്ഷേ എന്റെ മനസില്‍ അത് കിടപ്പുണ്ടായിരുന്നു. പലരും അത് പറഞ്ഞു” എന്നാണ് റഹ്‌മാന്‍ പറയുന്നത്. പിന്നാലെ താന്‍ സംഭവത്തെക്കുറിച്ച് മമ്മൂട്ടിയോട് സംസാരിച്ചതിനെക്കുറിച്ചും റഹ്‌മാന്‍ വെളിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ എനിക്കൊന്നും തോന്നിയില്ലെടാ, ആള്‍ക്കാര് അങ്ങനെയൊക്കെ പറയുന്നത് എന്തിനാ കേള്‍ക്കാന്‍ പോകുന്നത്, വിട്ടുകളയെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നാണ് റഹ്‌മാന്‍ പറയുന്നത്.ആരാ നിന്നോട് അങ്ങനെ പറഞ്ഞത്, അങ്ങനെയൊന്നുമില്ലല്ലോടാ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണമെന്നാണ് റഹ്‌മാന്‍ പറയുന്നത്.പിന്നെ ഇച്ചാക്കയെ കണ്ടപ്പോള്‍ ഒരു കുറ്റബോധം ഉണ്ടായിരുന്നുവെന്നും റഹ്‌മാന്‍ തുറന്നു പറയുന്നു. മനപ്പൂര്‍വം അദ്ദേഹത്തെ ഇന്‍സള്‍ട്ട് ചെയ്തു എന്ന് വിചാരിക്കാതിരിക്കാന്‍ ഞാന്‍ പുള്ളിയോട് പോയി സംസാരിച്ചിരുന്നു  റഹുമാൻ പറയുന്നു.