മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അതിനു കാരണം മറ്റൊന്നുമല്ല മമ്മൂട്ടിയുടെ കിടിലൻ ലുക്ക് തന്നെയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. അതും മമ്മുട്ടിയുടെ മാസ് ലുക്കിൽ.നേരത്തെ എത്തിയ പോസ്റ്ററുകൾ എല്ലാം തന്നെ ചിത്രത്തിൽ നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നവയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം വൈകാതെ തന്നെ പ്രദർശനത്തിനെത്തും.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുൾ ആണ്. മമ്മുട്ടിയെ കൂടാതെ ജഗദീഷ്, ഷറഫുദ്ദീൻ,ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങി. താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്‌