പ്രേഷകമാനസിൽ ഇന്നും അലയടിക്കുന്ന ചിത്രം ആയിരുന്നു ‘കഥ പറയുമ്പോൾ’. മുകേഷും ശ്രീനിവാസനുമായിരുന്നു ഈ ചിത്രത്തിന്റെ നിർമാതാക്കൾ, ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ ആയിരുന്നു മമ്മൂട്ടി എത്തിയിരുന്നത്. ഇപ്പോൾ ആ സിനിമയെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്. ശരിക്കും പറഞ്ഞാൽ ഒരു രൂപ പോലും മമ്മൂട്ടി ഈ ചിത്രത്തിന്റെ പ്രതിഫലമായി  വാങ്ങിച്ചിട്ടില്ല. ആ സംഭവത്തെ കുറിച്ച് മുകേഷ് പറയുന്നതിങ്ങനെ.ഈ സിനിമയുടെ കഥ പറയാൻ വേണ്ടി ഞങൾ മമ്മൂട്ടിയുടെ വീട്ടിൽ പോയിരുന്നു.


ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്നതിനെ പറ്റി പുള്ളി ഭാര്യയോട് പറഞ്ഞിരുന്നു. ഞങ്ങൾ വന്നപ്പോൾ അവരും അവിടെ നിൽപ്പുണ്ട്. ഞങ്ങളായത് കൊണ്ടാണ് അവർ അവിടെ നിന്നത്.ഞങ്ങൾ അദ്ദേഹത്തോട്  കഥ പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു കഥ പറഞ്ഞു സമയം കളയേണ്ട , എനിക്ക് ഈ കഥ അറിയാം. നിങ്ങളുടെ പ്രതിഫലം എത്രയാണ്, ഞങ്ങളെക്കാെണ്ട് താങ്ങുകയോ ഇല്ലയോ എന്ന് ഇപ്പോൾ അറിയണമെന്ന് ഞാൻ പറഞ്ഞു. നിർബന്ധമാണോ എന്ന് അദ്ദേഹം ഞങ്ങൾ രണ്ട് പേരെയും നോക്കി ചോദിച്ചു.


ഞങ്ങൾ നോക്കുമ്പോൾ ഞങ്ങളേക്കാൾ ടെൻഷൻ ആയി മമ്മൂക്കയുടെ ഭാര്യ നിൽക്കുകയാണ്. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങൾ രണ്ട് പേരെയും തോളിൽ കൈയിട്ട് പറഞ്ഞു ഈ പടം ഞാൻ ഫ്രീ ആയി അഭിനയിക്കുന്നു,ഞാൻ അദ്ദേഹത്തോട് പറഞ്ഞു തമാശ പറയല്ലേ എന്നാൽ ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു ഇല്ല എനിക്ക് ഇതിന്റെ പ്രതിഫലം വേണ്ട. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പിറകിലൂടെ വന്ന് മമ്മൂക്കയെ കെട്ടിപ്പിടിച്ചു. അവർ ടെൻഷനിൽ ആയിരുന്നു