വിക്ര൦ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ‘പൊന്നിയൻ  സെൽവ’ത്തിന്റെ  പ്രൊമോഷനുവേണ്ടി കേരളത്തിൽ വിക്രം എത്തിയപ്പോൾ തന്റെ പഴയകാല ചിത്രത്തെ കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. താൻ മമ്മൂക്കയോടൊപ്പം അഭിനയിച്ച ചിത്രം ആയിരുന്നു ധ്രുവം , താൻ അഭനയിച്ച രണ്ടാമത്തെ തമിഴ് ചിത്ര൦  മീര ക്ക്  ശേഷം സംവിധയകാൻ ജോഷി ഏതോ ഒരു മാഗസിനിൽ തന്റെ ചിത്ര൦ കണ്ടിട്ട് സിനിമയിലേക്ക് അഭിനയിക്കാൻ വേണ്ടി വിളിച്ചിരുന്നു വിക്രം പറഞ്ഞു.

മമ്മൂക്കാ അഭിനയിച്ച ധ്രുവം എന്ന ചിത്രത്തിലെ ഭദ്രൻ യെന്ന കഥാപത്രത്തെ അവതരിപ്പിക്കാൻ വേണ്ടി ആയിരുന്നു ജോഷി  തന്നെ വിളിച്ചത് താരം പറയുന്നു. അങ്ങനെ ആ ചിത്രത്തിന് വേണ്ടി ഞാൻ എത്തി, ഇവിടെ ഒരു ചെറിയ ലോഡ്ജിൽ ആയിരുന്നു എന്റെ താമസം, വളരെ ചെറിയ ലോഡ്ജ് ആയിരുന്നു അത്, ഇന്ന് ഞാൻ എന്റെ ഫാമിലിയെ കാണിച്ചു കൊടുത്തു ഈ ലോഡ്ജ് , അന്ന് മമ്മൂക്ക താമസിച്ചത് പങ്കജ് ഹോട്ടലിൽ ആയിരുന്നു, അപ്പോൾ തുടങ്ങിയ എന്റെ ആഗ്രഹം ആയിരുന്നു ഈ ഹോട്ടലിൽ ഒരു ദിവസം എനിക്ക് താമസിക്കണം എന്ന് താരം പറഞ്ഞു.

എന്നാൽ ഇപ്പോൾ അതിനേക്കാൾ നല്ല ഹോട്ടലിൽ എനിക്ക് താമസിക്കാൻ കഴിഞ്ഞു, ധ്രുവത്തിൽ അഭിനയിക്കുന്ന സമയത്തു എന്നെ ആർക്കും അറിയില്ലായിരുന്നു, അന്ന് ഞാൻ നടക്കുന്ന സമയത്തു രാവിലെ ഒരാൾ എന്നെ കണ്ടിട്ട് പറഞ്ഞു വിക്രം അല്ലെ ഞാൻ വിചാരിച്ചു അയാൾ എന്നോട് സംസാരിക്കും എന്ന് പക്ഷെ അയാൾ വിക്ര൦ അല്ലെ എന്ന ചോദ്യത്തിന് ശേഷം അയാൾ പോകുകയും ചെയ്യ്തു. എന്നാൽ നിങ്ങൾ ഓരോരുത്തരും തരുന്ന ഈ സ്നെഹം കണ്ടിട്ട് എനിക്ക് വലിയ സന്തോഷമുണ്ട് വിക്രം പറഞ്ഞു.