മമ്മൂട്ടി എന്ന നടന്റെ കരിയറിൽ നിരവധി ത്രില്ലർ ചിത്രങ്ങൾ ആണ് കൂടുതലും ഉള്ളത്, ഇപ്പോൾ അതെ ത്രില്ലർ ചിത്രവുമായി താരം എത്തുകയാണ്, ചിത്രത്തിന്റെ പേര് ‘ബസൂക്ക’ താരം തന്നെയാണ് ചിത്രത്തിന്റെ പേരുൾപ്പടയുള്ള ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ എടുത്തുപറയാവുന്ന ത്രില്ലർ ചിത്രങ്ങൾ ആയിരുന്നു പുഴു, റോഷാക്ക്, തീയറ്റർ ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, സരിഗമ, ഡോൾവിൻ കുര്യാക്കോസ് തുടങ്ങിയവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തു കലൂർ ടെന്നീസിന്റെ മകൻ ടിനോ ഡെനീസ് ആണ്. കൂടതെ ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നതും ഡെനീസ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം മിഥുൻ മുകുന്ദ.

ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഗൗതം മേനോൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കൂടാതെ ചിത്രത്തിൽ മറ്റു വേഷങ്ങൾ അവതരിപ്പിക്കാൻ ജയറാം, ആന്റണി വര്ഗീസ്, ആസിഫ് അലി തുടങ്ങിയ താരങ്ങളും ഉടൻ എത്തും.