Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘ഭ്രമയുഗം ചെയ്യാൻ ഒരു ധൈര്യം വേണം’; മമ്മൂക്ക ആ സിനിമ ചെയ്യുമെന്നു കരുതിയില്ലെന്നു ആസിഫ് അലി

സ്ക്രിപ്റ്റ് സെലക്ഷനില്‍ സമീപകാലത്ത് മലയാളി സിനിമാപ്രേമിയെ ഏറ്റവും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നത് മമ്മൂട്ടി ഒരു ശീലമാക്കിയിരിക്കുകയാണെന്നു പറയാം. . റോഷാക്കിലും നന്‍പകലിലുമൊക്കെ വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ വരാനിരിക്കുന്ന പല സിനിമകളും വേറിട്ട വഴിയേ സഞ്ചരിക്കുന്നവയാണ്. അക്കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് സിനിമാപ്രേമികളെ ഞെട്ടിച്ചിരുന്നു. ഭൂതകാലം’ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹൊറർ ഴോണറിലാണ് സിനിമ പുറത്തിറങ്ങുന്നത്.ഭ്രമയുഗം പോസ്റ്റർ കൂടി വന്നതോടെ ഈ സിനിമയും വളരെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കി കാണുന്നത്.  ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലഭിച്ച ഓഫര്‍ ആസിഫ് അലി നിരസിച്ചുവെന്ന് പ്രചരണം ഉണ്ടായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ആസിഫ്. ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ച കഥാപാത്രമാണ് അതെന്ന് പറയുന്നു ആസിഫ് അലി. അത് നടക്കാതെ പോയതിന്‍റെ കാരണവും.  ആസിഫ് അലി  നായകനാവുന്ന പുതിയ ചിത്രം കാസര്‍ഗോള്‍ഡിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ആസിഫ് ഇക്കാര്യം വിശദീകരിക്കുന്നത്. ഭ്രമയുഗത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം താൻ  ഒഴിവാക്കിയതേയല്ല എന്നും . പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ ആ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുകൊണ്ട് അങ്ങനെ വേണ്ടിവന്നതാണ് എന്നും ആസിഫ് പറയുന്നുണ്ട്. ഒപ്പം  ഒരു സിനിമയ്ക്കുവേണ്ടി മമ്മൂക്ക താടി വളർത്തുന്നുണ്ട്, അത് കൊണ്ട് തന്നെ  അതിൻറെ തുടർച്ചയായി ഈ സിനിമ ചെയ്യാമെന്ന് അണിയറ പ്രവർത്തകർ  പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. വേറൊരു കമ്മിറ്റ്മെൻറ് ഉള്ളതുകൊണ്ട് തനിക്ക് ഈ സിനിമ ചെയ്യാൻ പറ്റിയില്ല അതിൽ  തനിക്ക് ഒരുപാട് വിഷമമുണ്ട് എന്നും ആസിഫ് പറയുന്നു. ഭ്രമയുഗം എന്ന  സിനിമയെ വിലയിരുത്തി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂറ്റി  സമ്മതിച്ചു എന്ന് പറയുന്നത് എത്രത്തോളം ആവേശമുള്ള നടനാണ് അദ്ദേഹമെന്ന് ത്നിക്ക് മനസിലാക്കിത്തന്നെ കാര്യമാണ് എന്നും ആസിഫ് പറയുന്നുണ്ട് .

Advertisement. Scroll to continue reading.

കാരണം  ആ സിനിമ ചെയ്യാമെന്ന് തീരുമാനിക്കാൻ ഒരു ധൈര്യം വേണം. അത് മമ്മൂട്ടി  കാണിച്ചു എന്നത് നമ്മളെയൊക്കെ പ്രചോദിപ്പിക്കുന്നതാണ് എന്നും . അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിൻറ മഹാനടനായി നിൽക്കുന്നത്”, ആസിഫ് പറയുന്നു.അതോടൊപ്പം ഇത് മമ്മൂടിയുടെ  കരിയറിലെ ഒരു എക്സ്ട്രാ ഓർഡിനറി സിനിമയാകുമെന്നും ആസിഫ് പറയുന്നുണ്ട്. , സോ കോൾഡ് പരീക്ഷണ സിനിമകൾ എന്ന് പറയുന്നതിനോട് ഒരു പേടി വന്നിട്ടുണ്ടായിരുന്നു, ആ പേടി റോഷാക്കിലൂടെ മാറ്റി തന്നൊരു ക്യാപ്റ്റൻസിയാണ് മമ്മൂക്കഎന്ന് കൂടി കൂട്ടി ചേർക്കുന്നുണ്ട് ആസിഫ് അലി. .”ഈ സിനിമയുടെ കഥ കേൾക്കുകയും തിരക്കഥ വായിക്കുകയും ചെയ്തു. ഈ സിനിമ ഓടുമോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. പക്ഷേ മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും അത്. മമ്മൂക്കയുടെ ഏറ്റവും നല്ല പ്രകടനങ്ങളിൽ ഒന്നായിരിക്കും. അർജുൻ അശോകൻറെയും ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അത് എന്നു ആസിഫ് പറയുന്നു. താൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് കരുതിയ സിനിമ കൂടിയാണ് ആയിരുന്നു ഭ്രമയുഗം. ആ കഥാപാത്രം  അർജുൻറെ അടുത്തേക്ക് തന്നെ പോയതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്നും  അർജുൻറെ അടുത്തൊരു തലമായിരിക്കും ഈ സിനിമയിലൂടെ കാണാൻ സാധിക്കുന്നത് എന്നും ആസിഫ് അലി പറയുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ്ന്റെ ബാനറിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത  വൈ നോട്ട് സ്റ്റുഡിയോസ് നിർമ്മിക്കുന്ന  ഭ്രമയുഗം  അടുത്ത വർഷത്തോടെ റിലീസ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ആസിഫ് അലി അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാ പത്രങ്ങളാക്കി ദിൻജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാന്  കിഷ്കിന്ധാകാണ്ഡത്തിന്റെ.ചിത്രത്തിന്റെ  പൂജ കഴിഞ്ഞു.കക്ഷി അമ്മിണിപ്പിള്ളക്ക് ശേഷം ആസിഫും ദിൻജിത്തും ഒരുമിക്കുന്ന സിനിമയാണിത്. തീയറ്റർ വിട്ടതിനു ശേഷം...

സിനിമ വാർത്തകൾ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ മഹാപ്രളയം. ആ അതിജീവനത്തിന്റെ കഥയാണ് ജൂഡ് ആന്റണി 2018 എന്ന പേരില്‍ സിനിമയാക്കിയത്.പ്രളയത്തിന്റെ ഭീകരാവസ്ഥ രണ്ട് മണിക്കൂർ കൊണ്ട് മനസിലാക്കിപ്പിച്ച സിനിമ എന്ന് തന്നെ...

സിനിമ വാർത്തകൾ

പ്രളയകാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും ഉള്ള ട്രിപ്‌റെ ആയാണ് 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം . മുൻനിര താരങ്ങളെ അണിനിരത്തിക്കൊണ്ട് ജൂഡ് ആന്റണി സംവിധാനം...

സിനിമ വാർത്തകൾ

പൃഥ്വിരാജും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കാപ്പ”.എന്നാൽ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ ഓടുന്ന  ചിത്രത്തിൽ ആസിഫ് അലിയുടെ അഭിനയത്തെ വിമർശിച്ചുകൊണ്ട് സിനിമ   ഉവേയ്‌സ് ബിൻ ഉമ്മർ എഴുതിയ...

Advertisement