Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മമ്മൂട്ടിക്ക് ആസ്ട്രേലിയൻ പാർലമെന്റ് സമിതിയുടെ ആദരം; പേഴ്‌സണലൈസഡ് സ്റ്റാമ്പ് പുറത്തിറക്കി

മലയാളത്തിന്റെ മഹാ നടന്, നമ്മുടെ സ്വന്തം മമ്മൂട്ടിക്ക്  ആസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു ചടങ്ങ് സംഘാടിപ്പിച്ചത്.  മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉത്ഘാടനവും പാർലമന്റ് ഹൌസ് ഹാളിൽ നടന്നു. ആദ്യ സ്റ്റാമ്പ്‌ ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും ചടങ്ങിന്റെ സംഘാടകരായ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി  പ്രകാശനം ചെയ്തു. ചടങ്ങിന് ആശംസകളറിയിച്ച് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു.
ആസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ എം പി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് “പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ”. ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എംപി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ്  ആദരിക്കുന്നതെന്ന് ആൻഡ്രൂ ചാൾട്ടൻ കൂട്ടിച്ചേർത്തു. താൻ വളർന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു. ആസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാകൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.

ട്രെയ്ഡ് ആൻഡ് ടൂറിസം മിനിസ്റ്റർ ഡോൺ ഫാരൽ ഇന്ത്യയിലെ ആസ്‌ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ സെന്റർ ഫോർ ആസ്‌ട്രേലിയ ഇന്ത്യ റിലേഷൻസ് സിഇഒ ടിം തോമസ്, എഐബിസി നാഷണൽ അസ്സോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോഡിനേറ്ററും വേൾഡ് മലയാളി കൌൺസിൽ റീജിയണൽ ചെയർമാനുമായ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട്‌ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ആസ്‌ട്രേലിയയിലെ നിരവധി എംപിമാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ആസ്‌ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു. ആസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും. ആസ്‌ട്രേലിയയിൽ തപാലിലൂടെ ലഭ്യമാകുന്ന “കേരള ന്യൂസ്‌ ‘ പോലെയുള്ള പത്രങ്ങളും മെട്രോ മലയാളം ഉൾപ്പെടെയുള്ള ന്യൂസ്‌ ലെറ്ററുകളും അടുത്ത മാസങ്ങളിൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പ്കളുമായാവും വീടുകളിൽ എത്തുക. മമ്മൂട്ടിയുടെ പിആര്‍ഒയും കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ് ആണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...

സിനിമ വാർത്തകൾ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...

സിനിമ വാർത്തകൾ

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം. തൂവാനതുമ്പികൾ പോലുള്ള ക്ലാസിക്ക്...

സിനിമ വാർത്തകൾ

ടോവിനോ  തോമസ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. ചിത്രത്തിലെ ടോവിനോയുടെ വ്യത്യസ്തമായ ലുക്ക് ഒക്കെ ചർച്ചയായി മാറിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് ടൊവിനോ നല്‍കിയ...

Advertisement