മിനിസ്ക്രീൻ രംഗതൂടെ   ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് മോളി കണ്ണമാലി. ഇപ്പോൾ താരം ഹോളിവുഡിലും തന്റെ ചുവടുറപ്പിക്കുകയാണ്,  താൻ മരിക്കുമെന്ന അവസ്ഥയിൽ തന്നെ സഹായിച്ചത് മമ്മൂട്ടി ആയിരുന്നു ,തുറന്നു പറഞ്ഞു മോളി. താൻ കടത്തിൽപെട്ട അവസ്ഥയിലാണ് തനിക്കു രണ്ടാമത്തെ അറ്റാക്ക് ഉണ്ടായത്. ആ സമയത്തു താൻ ഒരുപാടു തളർന്നു പോയിരുന്നു. തന്റെ ആ അവസ്ഥയിൽ മമ്മൂട്ടി പറഞ്ഞ പ്രകാരം ആന്റോ ജോസഫ് ആയിരുന്നു പണം തന്നു സഹായിച്ചത് നടി പറയുന്നു.

തനറെ അസുഖത്തെ കുറിച്ചറിഞ്ഞ മമ്മൂക്ക  ആണ് തന്നെ ഓപ്പറേഷന് വേണ്ടി ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന് പറഞ്ഞത്. അതിനായി ആന്റോ ജോസഫിനെ പറഞ്ഞേൽപ്പിച്ചു, ഹോസ്പിറ്റലിൽ ചെന്ന എന്റെ കണ്ടീഷൻ വളരെ മോശം ആണെന്നും ഡോക്ടർ പറഞ്ഞു.അതുകൊണ്ടു അന്ന് ആ ഓപ്പറെഷൻ നടന്നില്ല, മരുന്ന് കൊണ്ട് മാറ്റം എന്ന് പറഞ്ഞു, അതുകൊണ്ടു മാത്രമല്ല എന്നെ നോക്കാനും ആളില്ല, പിന്നീട് മറ്റൊരു ദിവസം സ്റ്റേജ് ഷോക്ക് ചെന്നപ്പോളാണ് രണ്ടാമത്തെ അറ്റാക്ക് ഉണ്ടായത് മോളി പറയുന്നു.

ആ സമയത്തു ഞാൻ ആകെ തളർന്നുപോയി, അന്ന് എല്ലാവരും പറഞ്ഞു ഞാൻ മരിച്ചുപോകുമെന്നു, ആകെ മൊത്തം ഞാൻ കടത്തിലുമായി. മമ്മൂക്ക പറഞ്ഞതിന് അനുസരിച്ചു ആന്റോ ജോസഫ് അന്ന് സഹായിച്ചു മോളി കണ്ണമാലി പറയുന്നു.