മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി, നിരവതി കഥാപാത്രങ്ങളെയാണ് ഇത്രയും വര്ഷം കൊണ്ട് മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചത്, ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിച്ചു, മലയാളത്തിൽ മാത്രമല്ല അന്യ ഭാഷയിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. സിനിമയെപോലെ തന്നെ മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ് താരത്തിന്റെ കുടുംബം, കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ സിനിമ ജീവിതത്തിലെ അൻപത് വർഷങ്ങൾ പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് മമ്മൂട്ടിയുടെ ജനനം. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷം മഞ്ചേരിയിൽ രണ്ടു വർഷം സേവനം അനുഷ്ടിച്ചു. വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്, തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറിയിരുന്നു. അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും മമ്മൂട്ടിയെ തേടി എത്തി. മമ്മൂട്ടിക്ക് പിന്നാലെ താരത്തിന്റെ മകനും സിനിമയിലേക്ക് എത്തി, എന്നാൽ മകൾ സുറുമി അങ്ങനെ ആയിരുന്നില്ല. മഹാ നടൻ മമ്മൂട്ടിയുടെ മകൾ ദുല്ഖറിന്റെ സഹോദരി എന്ന മേൽ വിലാസം മാത്രമല്ല രാജ്യത്തെ പ്രശസ്ത കാർഡിയോളജിസ്റ്റിന്റെ ഭാര്യ കൂടിയാണ് സുറുമി. അച്ഛനെയും സഹോദരനെയും പോലെ സിനിമയുടെ രംഗത്തേക്ക് എത്താതെ ചിത്ര രചനയാണ് സുറുമി തിരഞ്ഞെടുക്കുന്നത്സിനിമയുടെ കാര്യം ചോദിച്ചാൽ സുറുമി പറയുന്നത് ഇങ്ങനെ തനിക്ക് സിനിമ ഇഷ്ട്ടമാണ് എന്നാൽ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യം ഇല്ല ചെറുപ്പം മുതൽ തന്നെ ബാപ്പ തനിക്ക് എല്ലാ വിധ സപ്പോർട്ടുകളും നൽകിയിട്ടുണ്ട്, സിനിമയിൽ അഭിനയിച്ചില്ലെങ്കിലും സിനിമയിൽ പ്രവർത്തികമോ എന്ന ചോദ്യത്തിനും സുറുമി പറഞ്ഞു എനിക്ക് ഫോട്ടോഗ്രാഫി ഇഷ്ട്ടമാണ്, ചെന്നൈയിൽ ആണ് സുറുമി പഠനം പൂർത്തിയാക്കിയത് അതിനു ശേഷം ഗ്രാഡുവേഷൻ നടത്തിയത് ലണ്ടനിലാണ്,