64-ാം ജന്മദിന0 ആഘോഷിക്കുകയാണ് നടൻ മോഹൻലാലും അദ്ദേഹത്തിന്റെ ആരാധകരും, പ്രിയ സുഹൃത്തിനു ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടിയുമെത്തി . കൃത്യം രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരുന്നു. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കൊണ്ടാണ് ലാലുവിന്റെ സ്വന്തം ഇച്ഛയ്ക്ക   എത്തിയത്. ചിത്രം പങ്കുവച്ചതോടെ  മോഹൻലാലിന്  പിറന്നാൾ ആശംസകളുമായി ആരാധകരും എത്തികഴിഞ്ഞു. നൻപൻ ഡാ എന്നാണ് ചിത്രം കണ്ട് ആരാധകർ കമൻറിടുന്നത്

55 ചിത്രങ്ങളോളം മമ്മൂട്ടിയും ,മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് സ്വന്തം സഹോദരൻ പോലെയാണ് മോഹൻലാൽ,അതുകൊണ്ട് തന്നെ മോഹൻലാൽ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളത്, പൃഥ്വിരാജും ജയസൂര്യയും എല്ലാം ഉറക്കമളച്ചിരുന്ന് രാത്രി 12 മണിക്ക് തന്നെ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. പിറന്നാള്‍ ആശംസകള്‍ നേർന്ന് നടി ശോഭനയും പോസ്റ്റ് പങ്കുവെച്ചിരുന്നു

നവ്യ നായര്‍ പങ്കുവച്ച ഫോട്ടോയ്‌ക്കൊരു പ്രത്യേകതയുണ്ട്. ആ ഫോട്ടോ എടുത്തതും, എഡിറ്റ് ചെയ്തതും എല്ലാം ലാലേട്ടന്‍ തന്നെയാണത്രെ.  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ. ഇന്ത്യന്‍ സിനിമയിലെ അത്ഭുത വ്യക്തിയും നടനുമായ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് നവ്യയുടെ പോസ്റ്റ് തന്നെ നിരവധി സഹതാരങ്ങളും, ആരാധകരും മോഹൻലാലിന് ബെർത്തഡേ വിഷസ് അറിയിച്ചെത്തുന്നുണ്ട്