മലയാളികളുടെ പ്രിയങ്കരിയായ നടി അനുസിത്താര ഫ്ലവർസിലെ ഒരു കോടി എന്ന പരുപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പറഞ്ഞ വാചകം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഞാൻ ആദ്യമായി മമ്മൂക്കയെ കാണാൻ ചെന്നപ്പോൾ തനിക്കു അന്ന് സംഭവിച്ചത് ഇന്നും ഓർക്കുമ്പോൾ ആചര്യം തോന്നും. അന്ന് ചെന്നയിൽ മമ്മൂക്കയെ കാണാൻ ചെന്നപ്പോൾ  വളരെ സന്തോഷമായിരുന്നു മനസിൽ നടി പറയുന്നു .

പേരന്പ് എന്ന ചിത്രത്തിൽ അന്ന് മമ്മൂക്ക അഭിനയിക്കുകയാണ് , ഞാൻ അന്റോചേട്ടനോട് പറഞ്ഞു എനിക്കദ്ദേഹത്തെ എങ്ങനെയെങ്കിലും കാണണമെന്ന, ഞാനും വിഷ്ണുവേട്ടനും ഇവിടെയുണ്ടെന്ന് പറഞ്ഞു. വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരിച്ചു പോകണമെന്ന് പറഞ്ഞു. ഞങ്ങള്‍ ചെല്ലുമ്പോള്‍ വലിയൊരു ബ്ലോക്കാണ്. ലൊക്കേഷനിലേക്ക് കുറച്ച് ദുരമേ ഉള്ളൂവെന്ന് ആയപ്പോള്‍ ഞങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി നടന്നു. ഓടിക്കിതച്ച് അവിടെ എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമൊക്കെയിട്ട് മമ്മൂക്ക അവിടെ ഇരിക്കുകയാണ്.
എനിക്ക് അദ്ദേഹത്തെ   കണ്ടതിനു ശേഷം   സംസാരിക്കാൻ കഴിയുന്നില്ല .സന്തോഷം കൊണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയാണ്, നാവ് പൊങ്ങുന്നില്ല, ആകെ മരവിച്ച രീതിയിൽ നില്കുകയാണ്. ആ സംഭവം ഇന്നും മറക്കാൻ കഴിയില്ല എന്നാൽ അദ്ദേഹം രാമന്റെ ഏദന്‍ തോട്ടത്തിലൂടെ  എന്ന ചിത്രത്തിൽ അഭിനയിച്ചു കഴഞ്ഞതിനു ശേഷം ഞാൻ എയർ പോർട്ടിൽ നില്‍ക്കുമ്പോഴാണ് മമ്മൂക്കയുടെ കോള്‍ വരുന്നത്. കുട്ടനാടന്‍ ബ്ലോഗ് എന്നൊരു സിനിമയില്‍ അനു സിത്താരയ്ക്ക് നല്ലൊരു വേഷമുണ്ട് അനു ചെയ്യൂവെന്ന് പറഞ്ഞുവെന്ന് അനു ഓര്‍ക്കുന്നു