മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി, നിരവതി കഥാപാത്രങ്ങളെയാണ് ഇത്രയും വര്ഷം കൊണ്ട് മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചത്, ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിച്ചു, മലയാളത്തിൽ മാത്രമല്ല അന്യ ഭാഷയിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് മമ്മൂട്ടിയുടെ ജനനം. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷം മഞ്ചേരിയിൽ രണ്ടു വർഷം സേവനം അനുഷ്ടിച്ചു. വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്, തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’.

ഇപ്പോൾ തന്റെ ഇടത് കാലിന്റെ ലിഗ്മെന്റ് പൊട്ടിയതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം, എന്റെ ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല എന്നുമാണ് അദ്ദേഹം പറയുന്നത്, കോഴിക്കോട് മെയ്‌ത ആശുപത്രിയിൽ സന്ധി മാറ്റിവെക്കുന്ന റോബോട്ടിക് ശസ്ത്രക്രിയ ഉൽഘാടനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്

‘എന്റെ ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം ആളുകൾ എന്നെ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ.’- മമ്മൂട്ടി പറയുന്നു.