മലയാളസിനിമയിൽ നിരവധി താരപുത്രരിൽ ഒരാൾ ആണ്  സിദ്ധിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ്. ഇപ്പോൾ താരം മമ്മൂട്ടി, മോഹൻലാൽ യെന്നിതാരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ലാൽ സാർ എന്റെ വീട്ടിൽ വരുന്നത് രാവണപ്രഭു എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തു ആയിരുന്നു. അദ്ദേഹം എത്തിയത് ഏകദേശം രാത്രി സമയത്തായിരുന്നു, ആ സമയത്തു അദ്ദേഹം വീട്ടിൽ നിന്നും ഭക്ഷണവും കഴിച്ചിട്ടാണ് ഇറങ്ങിയത് ഷഹീൻ പറയുന്നു.

അന്ന് സംവിധായകൻ രഞ്ജിത്ത് അങ്കിൾ എനിക്ക് ഒരു സമ്മാനം നൽകിയിരുന്നു, അദ്ദേഹം ഞങ്ങളുടെ വീടുമായി ഒരുപാടു അടുപ്പമുള്ള ആളാണ്, അദ്ദേഹം അന്ന് എനിക്ക് നൽകിയ സമ്മാനം  രാവണ  പ്രഭു എന്ന ചിത്രത്തിൽ മോഹൻലാൽ വലിച്ച ഡേവിഡോഫ് സിഗരറ്റിന്റെ കവര്‍ ആയിരുന്നു, ഞാൻ അത് കുറെ നാൾ സൂക്ഷിച്ചു വെച്ചിരുന്നു, പിന്നീട്  എങ്ങനെയോ നഷ്ടപ്പെടുകയും ചെയ്യ്തു ഷഹീൻ പറയുന്നു., പിന്നീട് ഞാൻ  മ മ്മൂക്കയെ  കാണുന്നത് വാത്സല്യം ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു.
ഒരു ജീപ്പിൽ ആയിരുന്നു ഞാൻ അവിടെ ചെന്നത്, ഒരു ചെറിയ ഓർമ ഇന്നും എനിക്കുണ്ട്, ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുമ്പോൾ മൂത്താപ്പ എന്നാണ് വിളിച്ചത് , അതുകേട്ടതും അദ്ദേഹത്തിന് വലിയ സന്തോഷം ആയി, മമ്മൂക്കയുമായി അന്ന് തുടങ്ങിയ അടുപ്പം ഇന്നും എനിക്കുണ്ട്. വാത്സല്യത്തിൽ വപ്പിച്ചയും അഭിനയിക്കുന്നുണ്ടല്ലോ അങ്ങനെയാണ്  ഞാനും ഉമ്മച്ചിയും ആ സെറ്റിലേക്ക് പോയത് ഷഹീൻ സിദ്ധിഖ് പറയുന്നു. പത്തേമാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷഹീൻ സിനിമയിലേക്ക് എത്തുന്നത്.