ഹാസ്യരാജാക്കന്മാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ ഇന്നസെന്റ് പറഞ്ഞ സെറ്റിലെ രസകരമായ ഒരു അനുഭവം ആണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. നടൻ മാമുക്കോയ പോലും അറിയാതെ തനിക്കു  ലഭിച്ച ഒരു എട്ടിന്റെ പണിയെ കുറിച്ചാണ് നടൻ പറഞ്ഞത്.  പ്രിയദർശൻ സംവിധാനം ചെയ്യ്ത  ചിത്രത്തിൽ താൻ ആയിരുന്നു പോലീസ് ഓഫീസറുടെ വേഷത്തിൽ അഭിനയിച്ചത്. സെറ്റിൽ ഞാൻ മേക്കപ്പ് ചെയ്യ്തു കൊണ്ടായിരിക്കുന്ന സമയത്തു എന്റെ ദേഹത്തെ സ്വർണ്ണം എല്ലാം ഊരി മേക്കപ്പ്മാൻ ചന്ദ്രന്റെ കൈയിൽ ഊരികൊടുത്തു അയാൾ അത് മേക്കപ്പ് ബോക്സിൽ വെച്ച് പൂട്ടുകയും ചെയ്യ്തു.

എന്റെ ആ സ്വർണ്ണം എല്ലാം കൂടി എട്ടുപവനോളം ഉണ്ടായിരുന്നു, ചന്ദ്രൻ അത് സൂക്ഷിച്ചു വെച്ചിട്ടു പറഞ്ഞു കുഴപ്പമില്ല സാധനം ഇവിടഉണ്ടാകും, പുള്ളി പോകുമ്പോൾ റൂം പൂട്ടിക്കൊണ്ടു പോകും എന്ന് വിചാരിച്ചു കൊണ്ട് ഞാൻ പോയി. അതിനിടയിൽ മാമുക്കോയ അവിടെ എത്തി, ട്രയിൻ താമസിച്ചു എത്തിയതുകൊണ്ടു തനിക്കു ഉറക്കം വരുന്നു അതുകൊണ്ടു ആ റൂമിലേക്ക്‌ പോയി കിടന്നു . അതുകൊണ്ടു മേക്കപ്പ് മാൻ റൂം പൂട്ടിയില്ല അത് അയാൾ എന്നോട് പറഞ്ഞു ഞാൻ പറഞ്ഞു കുഴപ്പമില്ല കാരണം റൂമിൽ മമ്മൂകോയ  കിടപ്പുണ്ടല്ലോ.

എന്നാൽ ഷൂട്ടിങ്ങിനിയിലെ ഒരു ഇടവേളയിൽ ഞാൻ മമ്മൂകോയ കിടന്ന റൂമിൽ ചെന്നു, അപ്പോൾ മാമുക്കോയ പറഞ്ഞു ട്രയിനിൽ ഉറക്കം ശരിയാകാഞ്ഞതുകൊണ്ടാണ് ഇവിടെ വന്നു കിടന്നതു എന്നാൽ ഇവിടുത്തെയും ഉറക്കം ശരിയായില്ല , ഞാൻ ചോദിച്ചു എന്തുപറ്റി. ഒരു അനക്കം കേട്ട് ഞാൻ ഉണർന്നു നോക്കുമ്പോൾ ഒരാൾ ഒരു പെട്ടിയുമായി നില്കുന്നു, അങ്ങനെ അയാൾ പോയി എന്റെ ഉറക്കവും പോയി.അതും  അയാളുടെ  കൈയിൽ  നിന്നും പെട്ടി  താഴെ  പോയിട്ടും മാമുക്കോയ  ആ പെട്ടി അയാൾക്ക്  എടുത്തുകൊടുക്കുവായിരുന്നു , ഇതുകേട്ട് മേക്കപ്പ് ചന്ദ്രൻ തലയിൽ കൈയും വെച്ചിരുന്നു, അങ്ങനെ തന്റെ സ്വർണ്ണം അയാൾ കൊണ്ടുപോയി ,എന്റെ സ്വർണ്ണം പോയതിൽ വിഷമം ഉണ്ടെങ്കിലും മാമുക്കോയ അയാൾക്ക്‌ ആ പെട്ടി എടുത്തുകൊടുത്തതറിഞ്ഞു എനിക്ക് പൊട്ടിച്ചിരിയാണ് ഉണ്ടായത് ഇന്നസെന്റ് പറയുന്നു.