Connect with us

സിനിമ വാർത്തകൾ

ഗുരുവായൂരിൽ തന്റെ പോർഷെയുടെ പൂജ നടത്തി മമത മോഹൻദാസ്

Published

on

കഴിഞ്ഞ ദിവസമാണ് നടി മമത മോഹൻദാസ് പോർഷെ 911 കരേര എസ് സ്വന്തമാക്കിയത്. ഇപ്പോൾ തന്റെ ഇഷ്ടവാഹനം ഗുരുവായൂരിൽ പൂജ നടത്തിയിരിക്കുകയാണ് താരം, കുടുംബ സമ്മതമാണ് മമത ഗുരുവായൂരിൽ എത്തിയത്, ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മംമ്ത ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മംമ്‌തയുടെ അച്ഛനും അമ്മയും ചിത്രത്തിലുണ്ട്. കാറിനുള്ളിൽ സന്തോഷവതിയായി ഇരിക്കുന്ന മംമ്തയെയും ചിത്രത്തിൽ കാണാം.1.84 കോടിയാണ് കേരളത്തിലെ ഈ വണ്ടിയുടെ ആവറേജ് ഷോറൂം വില. 11.24 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന വണ്ടിക്കുള്ളത് 2981 സിസി എൻജിനാണ്. 293 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗതയിൽ എത്തുവാൻ 4.2 സെക്കന്റാണ് വണ്ടിക്ക് വേണ്ടത്.

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.

പിന്നീട് പൂർവാധികം ശക്തിയോടെയാണ് മമത വീണ്ടും അഭിനയ രംഗത്തേക്ക് കാലെടുത്തു വെച്ചത്. എന്നെ ഞാൻ ആക്കിയത് സിനിമ ആണെന്നും ജീവിതത്തിലെ ഓരോ വിഷമ ഘട്ടം കഴിയുമ്ബോഴും എനിക്ക് തിരിച്ചെത്താനുള്ള ഇടമാണ് സിനിമയാണെന്നും താരം പറഞ്ഞിരുന്നു, മമത മോഹൻദാസ് മമതയും ടോവിനോയും ഒന്നിച്ചഭിനയിച്ച ചിത്രം ആയിരുന്നു ഫോറൻസിക്‌, ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രം കൂടി ആയിരുന്നു ഇത്, അഭിനയത്തിന് പുറമെ ഇപ്പോൾ സംവിധാനത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് മമത , സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മമത പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.
Advertisement

സിനിമ വാർത്തകൾ

മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

Published

on

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്‌മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്‌തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്‌ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന  പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.

Continue Reading

Latest News

Trending