Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘അഭിനയത്തിന് വേണ്ടി ദാമ്പത്യ ജീവിതം പോലും മാറ്റിവെച്ചു’ ; വിനോദ് തോമസിനെപ്പറ്റി സിനിമാതാരങ്ങൾ

നടൻ വിനോദ് തോമസിന്റെ ആകസ്മിക മരണത്തിൽ സ്തംഭിച്ചിരിക്കുകയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. ഇന്നലെയാണ് വിനോദിനെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാറിനുള്ളിലെ എസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമാണ് മരണമെന്ന സംശയത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷമേ നടന്റെ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. ബാറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരനാണ് കാറിനകത്ത് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം വിനോദിന്റെ വേര്‍പാട് നേരത്തെയായി പോയെന്ന് പറയുകയാണ് സഹപ്രവർത്തകർ. അഭിനയത്തിന് വേണ്ടി ദാമ്പത്യ ജീവിതം പോലും മാറ്റിവെച്ച ഒരാളായിരുന്നു വിനോദെന്ന് പറയുകയാണ് നടി സുരഭി ലക്ഷ്മി. കുറി എന്ന സിനിമയില്‍ വിനോദിനൊപ്പം ഒരുമിച്ചഭിനയിച്ചപ്പോള്‍ മുതലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഒപ്പം നടനൊപ്പം ഉള്ള ഒരു വീഡിയോയും താരം പങ്കു വെച്ചിട്ടിട്ടുണ്ട്. അഭിനേതാവ്  എന്ന നിലയിൽ മാത്രമല്ല ഗായകൻ എന്ന നിലയിൽ കൂടി മികവാർന്ന കലാകാരൻ ആയിരുന്നു വിനോദ് തോമസ്  എന്നാണ് ഈ വീഡിയോ ദൃശ്യങ്ങൾ തെളിയിക്കുന്നത്.

വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു! ജീവിതത്തിലെ ഓരോ അനുഭവങ്ങളെ കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും, ആവേശവും, നാടകവും, പാട്ടും, തമാശകളും ചര്‍ച്ചകളുമായി. കുറി ”എന്ന സിനിമയില്‍ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്. പക്ഷേ അതിന് മുന്‍പേ അദ്ദേഹത്തിന്റെ പാട്ടുകള്‍ യൂട്യൂബില്‍ വന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എല്ലാവരോടും ഏറെ ബഹുമാനത്തോട് കൂടി പെരുമാറുന്ന ഒരാള്‍. mam’ എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓര്‍മ്മയില്ല. പലവട്ടം ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്, എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്. അപ്പോള്‍ സാഗര്‍ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാല്‍ എല്ലാ പ്രശ്‌നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികള്‍ ഉണ്ടെങ്കില്‍ പറയൂ, തൃശ്ശൂര്‍ ഭാഗത്ത് ഞാനും നോക്കാം. അതല്ല സ്ത്രീകള്‍ക്ക് എപ്പോഴും നമ്മള്‍ ബഹുമാനം കൊടുക്കണം. അതുകൊണ്ടു തന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാന്‍ അതിന് പിന്നാലെ പോകുമ്പോള്‍ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവര്‍ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാള്‍ എന്റെ ജീവിതം ഞാന്‍ അര്‍പ്പിക്കുന്നത് എന്റെ ”കല”ക്ക് വേണ്ടിയാണ്…”

അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുന്‍പേ’… എന്നും പറഞ്ഞാണ് സുരഭി കുറിപ്പ് അവസാനിപ്പിക്കുന്നത്. അപാര റേഞ്ചുള്ള നടനായിരുന്നു വിനോദ് തോമസ്. ഞാന്‍ എഴുതിയ രണ്ട് ഷോര്‍ട്ട് ഫിലിമുകളിലും ഒരു ആല്‍ബം സോങ്ങിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഏറ്റവും ഒടുവില്‍ റാണി ചിത്തിര മാര്‍ത്താണ്ഡ എന്ന ചിത്രത്തില്‍ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ചപ്പോള്‍ പോലും ഇത്ര വേഗം പോയ് മറയും എന്നു കരുതിയതേ ഇല്ല. ഒത്തിരി നേരത്തേ ആയിപ്പോയി. ഇനിയും ഒരുപാട് ദൂരങ്ങള്‍ താണ്ടേണ്ടതുണ്ടായിരുന്നു’, എന്നാണ് വിനോദിനെ കുറിച്ച് മഹേഷ് ഗോപാല്‍ എഴുതിയിരിക്കുന്നത്. ഹാപ്പി വെഡ്ഡിംഗ്, അയ്യപ്പനും കോശിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, നത്തോലി ചെറിയ മീനല്ല, കുറി, ഭൂതകാലം ഉള്‍പ്പടെ നിരവധി സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത നടനാണ് വിനോദ് തോമസ്. എങ്കിലും ലൈഫ് ഓഫ് വാച്ച്മാന്‍ എന്ന ഷോര്‍ട്ട് ഫിലിമിലെ ക്യാരക്ടര്‍ മനസില്‍ നിന്ന് മായുന്നില്ലയെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സുരഭി ലക്ഷ്മി. നിരവധി സൂപ്പര്താരങ്ങളോടൊപ്പം അഭിനയിച്ച താരം ഇപ്പോൾ തനിക്കു കടുത്ത ആരാധന തോന്നിയ നടനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ. ഫോർ...

സിനിമ വാർത്തകൾ

സിനിമയിൽ ചെറുതും,വലുതുമായ കഥാപത്രങ്ങൾ  ചെയ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് സുരഭിലക്ഷ്മി. ഇപ്പോൾ  പത്മ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുയാണ് താരം. അതേസമയം, ദേശീയ പുരസ്‌കാരം നേടിയ ശേഷം തന്റെ കരിയറിൽ വലിയ...

സിനിമ വാർത്തകൾ

മലയാളത്തിന്റെ ലേഡി സൂപർ സ്റ്റാർ ആയ മഞ്ജുവാര്യർക്കു പകരം മിന്നാമിനുങ് എന്ന ചിത്രത്തിൽ  സുരഭീ ലക്ഷ്മിക്ക് അവസരം ലഭിച്ചു, അതിനൊരു പ്രധാന കാരണം ചൂണ്ടിക്കാട്ടി എത്തിയിരിക്കുകയാണ്   തിരകഥാകൃത്തു  മനോരാജ് സിങ്. ഈ  ചിത്രത്തിന്റെ...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി.കൂടാതെ മികച്ച നടിക്കുള്ള ദേശിയവാർഡ് ലഭിച്ച നടി കൂടിയാണ് സുരഭി. നിരവധി കോമഡി വേഷങ്ങളും, സീരിയസ് വേഷങ്ങളും നല്ല രീതിയിൽ അവതരിപിച്ച നടിയും കൂടിയാണ് താരം....

Advertisement