Connect with us

സിനിമ വാർത്തകൾ

മാളവികമോഹനൻ ആരാധകരെ അമ്പരപ്പിച്ചു ഒരു പുതിയ ലുക്കിൽ.

Published

on

പട്ടംപോലെ എന്ന സിനിമയിലൂടെ ആയിരുന്നു മാളവികമോഹനൻ സിനിമയിലേക്ക് വന്നത്. ദുൽഖർ സൽമാനായിരുന്നു ഈ ചിത്രത്തിൽ നായകൻ .നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. ഇപ്പോൾ വിജയുടെ നായികയായി അഭിനയിച്ച മാസ്റ്റർ ആയിരുന്നു മാളവികയുടെ അവസാനം വന്ന ചിത്രം. മാളവിക ജനിച്ചത് കണ്ണൂരുള്ള പയ്യന്നൂർഎന്ന സ്ഥലത്തെ  ആയിരുന്നു എന്നാൽ ബോംബേ ലായിരുന്നു വളർന്നത് .കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു.

മാസ്സ്കമ്മ്യൂണിക്കേഷനിൽ ബിരുദധാരി യാണ് മാളവിക. നിർണ്ണായകം സിനിമയിൽ ആസിഫ് അലിയുടെ നായികയായി വേഷമിട്ടിരുന്നു മാളവിക മോഹൻ .ഈ ചിത്രത്തിൽ അഭിനയത്തിന് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിരുന്നു. സിനിമയിലെ ഛായാഗ്രാഹകൻ അഴകപ്പൻ സംവിധാനം ചെയ്ത് സിനിമയായിരുന്നു പട്ടംപോലെ  .മോഡലിംഗും ചെയ്യാറുണ്ട് നായിക.താരത്തിന്റെ ഒരുപാട് ഫോട്ടോ ഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ മാളവിക ഇപ്പോൾ തന്റെ ഗ്ലാമറസ് ലൂക്കിലുള്ള ഫോട്ടോ ഷൂട്ടാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.ഷെഹ്‌ലാ ഖാൻ  ഡിസൈൻ ചെയ്യ്തിരിക്കുന്നഫോട്ടോസ് രാഹുൽ ജാൻ ഗിയാനിയാണ് പകർത്തിയിരിക്കുന്നത് ഇപ്പോൾ ഈ ചിത്രങ്ങളാണ് വൈറൽ ആയികൊണ്ടിരിക്കുന്നത് .

 

സിനിമ വാർത്തകൾ

അമ്മ സംഘടനക്ക് പണം മാത്രം മതിയോ ഷമ്മി തിലകനെ പുറത്താക്കിയതിന്റെ പേരിൽ വിമർശനവുമായി സോഷ്യൽ മീഡിയ!!

Published

on

താര സംഘടന അമ്മ രണ്ടു തട്ടിൽ നില്ക്കുന്നു എന്നുള്ള സോഷ്യൽ മീഡിയിലെ  വാർത്തകൾ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അമ്മയിൽ നിന്നും ഇപ്പോൾ ഷമ്മി തിലകനെ പുറത്താക്കിയിരിക്കുന്നു ഇത് എന്ത് നീതി എന്നാണ്  സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരവധി അച്ചടക്ക നടപടികൾ ഷമ്മിയുടെ ഭാഗത്തു് നിന്നും ഉണ്ടായിട്ടുണ്ട്. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിനിടയിൽ ദൃശ്യം ഫോണിന്റെ ക്യാമെറയിൽ പകർത്തി എന്നതായിരുന്നു ആദ്യ പ്രശ്നം. എന്നാൽ അതിനെ തുടർന് ഷമ്മി രംഗത്തു എത്തുകയും ചെയ്യ്തു.


ഷമ്മിയെ പുറത്താക്കുന്നു എന്നുള്ള വാർത്ത എത്തിയതിനു ശേഷം ‘അമ്മ സംഘടന പ്രതികരിച്ചു ഇല്ല ഷമ്മിയെ പുറത്താക്കിയിട്ടില്ല, നേരത്തെ നീക്കാനുള്ള തീരുമാനം സംഘടനയിൽ ഉണ്ടായിരുന്നായിരിക്കും അതിനാലാണ് മാധ്യമങ്ങൾ ഇത് വർത്തയാക്കിയതും എന്നും പറയുന്നു. അതുപോലെ ദിലീപും, വിജയ് ബാബുവും നടികളെ അക്ക്രമിച്ചതിന്റെ പേരിൽ ഇപ്പോളും കുറ്റവാളികൾ ആണ് എന്നിട്ടു പോലും അവർ അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്.


ഇവർക്കിത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും ഇവർക്കു അമ്മ സംഘടനയിൽ പങ്കെടുക്കാനുള്ള അർഹത ഉണ്ട്. ഇതുവരെയും അവരെ ഇതിൽ നിന്നും പുറത്താക്കുകയോ, വിശദീകരണം തേടുകയോ ചെയ്യ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് ഷമ്മി തിലകനെ മാത്രം പുറത്താക്കൻ അമ്മ സംഘടന ശ്രെമിക്കുന്നു, ‘അമ്മ സംഘടന പണം മാത്രം ആണോ ലക്‌ഷ്യം വെക്കുന്നത് അമ്മയിൽ ഒരു സവർണ്ണ മേധവിത്വം നിലനിൽകുന്നവോ എന്നാണ് മാധ്യമങ്ങളുടെ ചോദ്യം.

Continue Reading

Latest News

Trending