മോഹൻലാൽലും  ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് “മലൈക്കോട്ടൈ വാലിബന്‍”. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍ .ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മോഹൻലാൽ ആണ്.എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന്  ആരംഭിക്കും. ചിത്രികരണത്തിനായി മോഹൻലാൽ കഴിഞ്ഞ ദിവസം ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ  പ്രധാന ലൊക്കേഷന്‍  രാജസ്ഥാന്‍ ആണ്.ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ  ആയിരുന്നു.

എന്നാൽ ഈ ചിത്രത്തിന് മറ്റൊരു പ്രേത്യേകത കൂടിയുണ്ട് . ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്.ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം ചെയിതിരിക്കുന്നത് മധു നീലകണ്ഠനാണ്  ആണ്.കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്.