Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

രസകരമായ ടീസറുമായി സത്യൻ അന്തിക്കാടിന്റെ മകൾ!!!!

makal new movie

സൂപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് “മകൾ”. എന്നാൽ ഒരിടവേളക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാം ടീം ഒന്നിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ ഇക്ബാൽ കുറ്റപ്പുറം ആണ് . ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ ആദ്യ ടിസർ കുടി പുറത്തു വന്നിരിക്കുകയാണ്. വളരെ രസകരമായി ഒരുക്കിയിരിക്കുന്ന ഈ ടിസറിലൂടെ ചിത്രത്തിന്റെ താരനിരയിൽ ആരൊക്കെ ഉണ്ടെന്നും വെളിപ്പെടുത്തുന്നു.

ജയറാം, മീര ജാസ്മിൻ,ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷം ചെയുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ,അൽത്താഫ് സലിം, ജയശങ്കർ എന്നിവരും അഭിനയിച്ചിരിക്കുന്നു.സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാർ ആണ് കാമറ ചലിപ്പിച്ചത്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ രാജഗോപാൽ, ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് എന്നിവരാണ്. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജ് ആണ്. അച്ചുവിന്റെ ‘അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം, എന്നിവക്ക് ശേഷം സത്യൻ അന്തിക്കാട്- മീര ജാസ്മിൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നതും, ഞാൻ പ്രകാശന് ശേഷം ദേവിക സഞ്ജയ് വീണ്ടും ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ എത്തുന്നു എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകങ്ങൾ ആണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്   ‘അബ്രഹാം ഓസ്‍ലർ’. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ കേന്ദ്ര...

സിനിമ വാർത്തകൾ

മലയാള സിനിമാ ലോകത്ത് കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയർ ​ഗ്രാഫ് ചർച്ചവിഷയമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ഒരു പ്രധാന സ്ഥാനമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് നടന് വേണ്ടത്ര നല്ല അവസരങ്ങൾ...

സിനിമ വാർത്തകൾ

വിജയ് ലോകേഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ലിയോ’യുടെ ട്രെയിലർ ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് വൈകുന്നേരം 6 :30 ക്ക് പുറത്തിറങ്ങിയ ട്രെയിലർ ഒരു ദൃശ്യവിരുന്നു് തന്നെയായിരുന്നു. മിനിറ്റുകൾക്കകമാണ് മില്യൺ കാഴ്ചക്കാരുമായി ട്രെയിലർ ട്രെൻഡിങ്ങിൽ...

സിനിമ വാർത്തകൾ

1991 ലെ കടിഞ്ഞൂൽ കല്യാണം മുതൽ 2006ലെ കനക സിംഹാസനം വരെ. തുടർച്ചയായി പതിനാറു സിനിമകൾ. അവസാനാം ഇറങ്ങിയ ചില ചിത്രങ്ങൾ ഒഴികെ എല്ലാം ബ്ലോക്ക് ബസ്റ്റർ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് ഉള്ള...

Advertisement