Connect with us

സിനിമ വാർത്തകൾ

ജയറാം- മീര ജാസ്മിൻ ചിത്രം മകൾ ആദ്യ ഗാനത്തിന്റെ ടീസർ സൂപ്പർ ഹിറ്റ്!!!!

Published

on

സൂപ്പർ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ “മകൾ” റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇതിന്റെ ടീസർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മായല്ലേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണൻ ആണ്. വിഷ്ണു വിജയ് സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ്. വളരെ രസകരമായ ഈ ടീസർ കട്ട് ഒരുക്കിയത് സത്യൻ അന്തിക്കാടിന്റെ മകനും വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് ഒരുക്കിയ സംവിധായകനുമായ അനൂപ് സത്യൻ ആണെന്ന പ്രത്യേകതയുമുണ്ട്. ജയറാം, മീര ജാസ്മിൻ, ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, നസ്ലെൻ എന്നിവരൊക്കെ പ്രത്യക്ഷപ്പെടുന്ന ഈ ടീസർ വളരെ രസകരമായാണ് ഒരുക്കിയിരിക്കുന്നത്.

MAKAL

MAKAL

ശ്രീനിവാസൻ, അൽത്താഫ് സലിം, ജയശങ്കർ, ഡയാന ഹമീദ്, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും അഭിനയിച്ച ഈ ചിത്രം, സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാർ കാമറ ചലിപ്പിച്ച മകൾ എഡിറ്റ് ചെയ്യുന്നത് ഒ രാജഗോപാൽ, ഇതിനു പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജ് എന്നിവരാണ്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം രചിച്ച ഈ ഫാമിലി എന്റെർറ്റൈനെറിനു മീര ജാസ്മിൻ മലയാളത്തിലേക്ക് ഒരിടവേളക്ക് ശേഷം മടങ്ങി വരുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട് . അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നീ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ് മീര ജാസ്മിൻ ഇതിനു മുൻപ് അഭിനയിച്ചത്.

MAKAL

MAKAL

Advertisement

സിനിമ വാർത്തകൾ

മോഹൻലാലിന്റെ പ്രഖ്യാപനം  സൂപ്പറെന്ന്  ആരാധകർ!!

Published

on

കഴിഞ്ഞ ദിവസം ആന്റണി പെരു൦ മ്പാവൂർ  ഒരു അറിയിപ്പ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. മോഹൻലാൽ ഉടൻ ഒരു പ്രഖ്യാപനം നടത്തും യെന്നായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ  ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി പ്രേഷകർ കാത്തിരിക്കുന്ന ‘എംമ്പുരാൻ’  ഉടൻ എത്തുന്നു , ലൂസിഫറിന് മുകളിൽ ആയിരിക്കും എംമ്പുരാൻ എന്നും  മോഹൻലാൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയാണ് എംമ്പുരാൻ.


മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, അതുപോലെ പൃഥിയുടെ നേരിട്ടുള്ള സംവിധാനവും സൂപ്പർ എന്നും മോഹൻലാൽ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ വളരെ വേഗത്തിൽ ഒരുങ്ങി കഴിഞ്ഞു, ഇതൊരു ചിത്രത്തിന്റെ ആദ്യ ചുവടു തന്നെയാണ് എന്നും പൃഥ്വിരാജ് പറയുന്നു. ഇന്നു മുതൽ എമ്പുരാനെ തുടക്കം കുറിക്കുകയാണ്,ഇനിയും ഇതില് അഭിനേതാക്കളെ തീരുമാനിക്കുക എന്ന കടമ്പ കൂടിയുണ്ട് എന്നും താരം പറഞ്ഞു.

പ്രീപ്രൊഡക്ഷൻ കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും,ഈ ചിത്രം മൂന്ന് സിനിമകൾ  ഉള്ള  രണ്ടമത്തെ ഇൻസ്റ്റാൾമെന്റാണെന്നും  മുരളി ഗോപി പറഞ്ഞു. 2019  ലെ  ഒരു ബിഗ്‌ബഡ്ജെറ്റ് ചിത്രം ആയിരുന്നു ലൂസിഫർ. ബ്ലോക്കോഫീസിൽ 200 കോടി എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിനേക്കാൾ മികച്ച രീതിയിൽ എംമ്പുരാൻ എത്തുമെന്നാണ്  ചിത്രത്തിലെ അണിയറപ്രവർത്തകർ  പറയുന്നു.

Continue Reading

Latest News

Trending