മഹേഷ് ബാബുവും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സര്‍ക്കാരു വാരി പാട്ടയാണ് ഇപ്പോള്‍ തെലുങ്ക് സിനിമ ലോകത്ത് ചര്‍ച്ച. ആക്ഷന് പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിലെ ട്രെയ്‌ലറും പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റാണ്.മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച മേജര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു മഹേഷിന്റെ പരാമര്‍ശം.
തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകള്‍ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല.മെയ് 12നാണ് സര്‍ക്കാരു വാരി പാട്ട തിയേറ്ററുകളിലെത്തുന്നത്. പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.കേരളമുള്‍പ്പെടെ തെന്നിന്ത്യയില്‍ മൊത്തം വന്‍ വിജയമായി മാറിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട.