ഒരുകാലത്തെ സൂപ്പർസ്റ്റാറും,നടൻ മഹേഷ് ബാബുവിന്റെ അച്ഛനുമായ കൃഷ്ണ അന്തരിച്ചു. ഈ വാർത്ത തെന്നിന്ത്യൻ താരങ്ങളെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് 79  വയസ്സ് ആയിരുന്നു. ഹൃദയാഘാതം മൂലം ആണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഇന്ന് പലർച്ചെ ആയിരുന്നു അദ്ദേഹം അന്തരിച്ചത്. കഴിഞ്ഞ ദിവസം ഹൃദയഘാതത്തെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണവാർത്തയിൽ തെലുങ്ക് താരങ്ങൾ ഉൾപ്പെടു നിരവധി പ്രേഷകരുമാണ് അനുശോചനം അറിയിച്ചു എത്തിയിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ മകൻ  മഹേഷ് ബാബുവിന്റെ സങ്കടത്തിലും സഹപ്രവർത്തകർ പങ്കെടുത്തു. കൃഷ്ണയുടെ ആദ്യ ഭാര്യയിലുണ്ടായ മകനാണ് മഹേഷ് ബാബു. ഇന്ദിരാ ദേവിയാണ് മഹേഷ് ബാബുവിന്റെ അമ്മ. കൃഷ്ണയുടെ ആദ്യ ഭാര്യ ആയിരുന്നു ഇത്.

മഹേഷ് ബാബു, മഞ്ജുള, രമേഷ് ബാബു, പ്രിയദർശിനി എന്നീ നാല് മക്കളാണ് ആദ്യ ഭാര്യയിൽ കൃഷ്ണയ്ക്കുള്ളത്.വിജയ നിർമല ആയിരുന്നു അദ്ദേഹത്തിന്റെ  രണ്ടാം ഭാര്യ. അതിൽ നരേഷ് എന്നൊരു മകൻ കൂടിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു മഹേഷ് ബാബുവിന്റെ അമ്മയും കൃഷ്ണയുടെ ആദ്യഭാര്യയും മരിക്കുന്നത്. കൃഷ്ണ എന്ന മഹാനടന്റെ വിയോഗത്തിൽ സിനിമ മേഖല തന്നെ ഞെട്ടിയിരിക്കുയാണ്. 350  സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.