മോഹൻലാൽ തന്റെ അറുപത്തി ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. നിരവധി ആരാധകരും സഹതാരങ്ങളും ആണ് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ കൂടി ആശംസകൾ അറിയിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകർ ആണ് തങ്ങളുടെ ഇഷ്ടതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുന്നത്. ഇപ്പോൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഒരു ആരാധകൻ മോഹൻലാൽ ഫാൻസ്‌ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

ഗുഡ് ഈവനിങ്ങ് മിസ്സിസ് പ്രഭാ നരേന്ദ്രൻ.കൂളിങ്ങ് ഗ്ലാസ്സ് വച്ച് മുടി നീട്ടി വളർത്തി 1980ൽ മലയാള സിനിമയിൽ ഒരു വില്ലൻ ജനിച്ചു.നരേന്ദ്രൻ അതുവരെയുള്ള വില്ലന്മാരിൽ നിന്നും വ്യത്യസ്തനായ വില്ലൻ.ആക്കാലത്തെ പ്രധാന നായകരായ ജയനും നസീറുനുമൊത്ത് പ്രധാന വില്ലനായി സഞ്ചാരിയിൽ .ഉയരങ്ങളിലെ വില്ലത്ത മുള്ള നായകൻ. പടയോട്ടത്തിൽ മമ്മൂട്ടിയെ അച്ഛായെന്ന് വിളിച്ചു അദ് ദേഹത്തിന്റെ മകനായിട്ടുള്ള യാത്ര. കാറ്റത്തെ കിളികൂടിലും മാമാട്ടി കുട്ടിയമ്മയിലും വില്ലത്തരങ്ങൾ ഉപേക്ഷിച്ച് ഹൃദയത്തിലേയ്ക്ക്. പൂച്ചയ്ക്ക് ഒരു മുക്കുത്തിയിലും ബോയിങ്ങ് ബോയിങ്ങ് അരം+അരം=കിന്നരത്തിലും ചിരി കൊണ്ട് പൊതിഞ്ഞ നായകൻ .മൈ ഫോൺ നമ്പർ ഈസ് 2255 വിൻസന്റ് ഗോമസ് കൊമ്പൻ മീശ പിരിച്ചു എത്തിയ ആധോലോക രാജകുമാരനെ കണ്ട് യുവതലമുറ തിയ്യറ്റുകളിലേയ്ക്ക് ഇരച്ചു കയറി. കാമുകിമാരോട് കാമുകന്മാർ കളിയായി പറഞ്ഞു. മൈ ഫോൺ നമ്പർ ഈസ് 22 55. പിന്നിടും ആൺ കുട്ടിയായ് കോളേജ് ചെക്കന്മാരുടെ ഹൃദയത്തിലേക്ക് അ വനെത്തി സണ്ണി. ജീവിതം ജീവിക്കേണ്ട സമയത്ത് ആസ്വാദിച്ചു തീർക്കണം. സുഖമോദേവിയിലെ സണ്ണി ബുള്ളിൽ പറന്ന നായകനെ കണ്ട് പെൺകുട്ടി പറഞ്ഞിട്ടുണ്ടാവും പ്രേമിക്കുകയാണെങ്കിൽ ഈ സണ്ണിയെ പോലെ നെഞ്ചുപ്പുള്ള ഒരു ചെക്കനെ പ്രേമിക്കണമെന്ന്.ടി.പി ബാലഗോപാലാനും സൻമനസ്സുള്ളവർക്ക് സമാധാനവും ഗാന്ധിനഗറും കണ്ട് അമ്മമാർ പറഞ്ഞു എന്തു നല്ല മോൻ. ഇതു പോലൊരു മോനെ കിട്ടിയിരുന്നെങ്കിൽ നാടോടി കാറ്റിലെ ദാസനെ വിജയനെയും കൂട്ടുകാർ പരസ്പരം വിളിച്ചു. ദാസാ – വിജയാ. നമ്മുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാ.സോളമന്റെയും സോഫിയാ യുടെയും പ്രേമം കണ്ട് പലരും കോരിത്തരിച്ചു. പലരും ഓട്ടോഗ്രാഫിൽ കുറച്ചു വച്ചു.അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തോന്ന് നോക്കാം.

തുവാന തുമ്പികളിലെ ജയകൃഷ്ണനെ പോലെ കത്തുകളെഴുതി മഴയോട് പ്രണയം തോന്നി. രാത്രി വൈകിയെത്തുന്ന ട്രെയിനുകൾ നോക്കി ആരെയോ കാത്തു നിന്നു. സാഗർ ഏലിയാസ് ജാക്കി അലി ഇമ്രാൻ പിന്നെയും യുവതലമുറ പേരുകൾ എടുത്തിട്ടു ക്യാമ്പസുകളിൽ ചെത്തി. ഈച്ച ഈച്ച താളവട്ടത്തിലെ വിനുവിനെ പോലെ പെൺകുട്ടികൾക്കിടയിൽ ഷൈൻ ചെയ്തു. ചിത്രത്തിലെ വിഷ്ണു കണ്ണുകളിൽ കൈകൾ വച്ച് ഫോട്ടോ എടുത്തത് പലരും അനുകരിച്ചു അതു പോലെ ചിരിച്ചു ഇടതു തോള്ചെരിച്ചും നടന്നു. ഓർമ്മകൾ ഓടി കളിയ്ക്കുവാൻ എത്തുന്നു മുറ്റത്തെ ചക്കരമാവിൽ ചുവട്ടിൽ പലരും പാടി നടന്നു.ലാൽ സലാമിനെ നെട്ടൂരാനെ കണ്ട് പലരും പാർട്ടിയെ കുടുതൽ സ്നേഹിച്ചു.ബിഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാൻ സഖാക്കൾ പരസ്പരം ചോദിച്ചു.കമ്മ്യൂണിസം ഒരാവേശമായി മാറിയുവാക്കളിൽ .ഏയ് ഓട്ടോയിലെ സുധിയെ പോലെ പലരും ഓട്ടോ വാങ്ങി നാട്ടിലെങ്ങും എയ് ഓട്ടോ സുന്ദരി സുധി മീനുകുട്ടി പലരും ഓട്ടോറിക്ഷ വാങ്ങി സുന്ദരിന്മാർ ഓട്ടോയിൽ യാത്ര ചെയ്തു.സുധിയെ പോലെ പലരും പ്രേമിച്ചു.കീരിടത്തിലെ സേതുവിനെ പോലെ അച്ഛനെയും അമ്മയെയും ഒരു പ്പാട് സ്നേഹിക്കുന്ന ആൺമക്കളെ കണ്ടു.അമ്മയുടെ മടിയിൽ തല ചായ്ച്ച് മുടിയിലൂടെ അമ്മമാർ തലോടുന്നത് സ്വപ്നം കണ്ട് ആൺകുട്ടികൾ.രാജശില്പിയിൽ ശിവതാണ്ഡവം ആടിയ നായകനെ അത്ഭുതതോടെ നോക്കി .വന്ദനത്തിലെയും മിന്നാരത്തിലെയും മിഥുനത്തിലെയും നായകനെ കണ്ട് വീണ്ടും വീണ്ടും ചിരിച്ചു.എങ്കിൽ പറ എന്നോട് ഐല് വയുന്ന് ചെക്കന്മാർ കളിയായും കാര്യമായും പെൺകുട്ടികളോട് പറഞ്ഞു.

ദശരഥത്തിലെ നായകനെ പോലെ ചിലർ ജിവിതം ആസ്വാദിച്ചു ചേട്ടച്ചനെ പോലെ ഒരേട്ടനെ കിട്ടാൻ പലരും കൊതിച്ചു . മംഗലശ്ശേരി നീലകണ്ഠനെ പോലെ മീശ പിരിച്ചും മുണ്ടുമടക്കി കുത്തിയും ഷൈൻ ചെയ്തു. തോമാ ആടുതോമാ കറുത്ത മുട്ടനാടിനെ അറുത്ത് ചോര കുടിച്ച് ഓട്ടം നടത്തിയവർ കറുത്ത കൂളിംങ്ങ് ഗ്ലാസ്സ് മീശ പിരിച്ച് ബുളറ്റിൽ വന്നിറങ്ങിയവർ.പ്രമഥ വനം പാടി സംഗീതം പഠിക്കാൻ പോയവർ.കമലദളം കണ്ട് നൃത്തചുവടു വെച്ചവർ നീ പോ മോനെ ദിനേശാ ശംഭോ മഹാദേവാ സവാരി ഗിരി നിനക്കൊന്നും അറിയില്ല കാരണം നി കുട്ടിയാണ്. ഒരോ ഡയലോഗും ജനം ഏറ്റുപറഞ്ഞു .മേജർ മഹാദേവനെ കണ്ട് ചെറുപ്പക്കാർ ഒരു പാട് പേർ പട്ടാളത്തിൽ ചേർന്നു.വർഷങ്ങൾ എത്ര കടന്നു പോകുന്നു എന്നിട്ടും അത്ഭുതമാണ് ഈ മനുഷ്യൻ. ലാലേട്ടൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമായി എത്രയോ പേർക്കിടയിൽ എത്രയോ അമ്മമ്മാർ കുട്ടികൾ രോഗികൾ പലരും ഒരിക്കലെങ്കിലും ഒന്നു നേരിൽ കാണാൻ കൊതിക്കുന്ന അത്ഭുതം. വയ്യാണ്ടിരിക്കുന്ന ചില കുട്ടികൾ ലാലേട്ടനെ സ്നേഹിക്കുന്ന കാണുമ്പോൾ ഓർത്തു പോകും ഈ മനുഷ്യൻ എന്ത് അത്ഭുതമാണെന്ന്. ഇന്ന് ലാലേട്ടന് 61 നമ്മുടെയെല്ലാം ജീവിതതത്തിൽ ഈ മനുഷ്യൻ എന്നുമുണ്ട്. ഓർത്തിരിക്കാൻ എത്രയോ സിനിമകൾ കഥാപാത്രങ്ങൾ.ഏട്ടന് ആയുർ ആരോഗ്യങ്ങൾ നേരുന്നു. Happy Birthday Etta.