സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടാറുണ്ട്. പ്രേത്യേകിച്ചു ജനപ്രിയ താരങ്ങളുടെ മക്കളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ മിക്കപ്പോഴും ജനപ്രിയ നായകൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വാൻ സ്വീകാര്യത നേടാറുണ്ട്. എന്നാൽ നടി മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞത് മുതലാണ് നടൻ ദിലീപ് പ്രേക്ഷകര്‍ക്കിടയില്‍ സ്ഥിരം ചർച്ചാ വിഷയമാകുന്നത്..നിരവധി ഗോസിപ്പുകളാണ് ദിലീപിനെ ചുറ്റിപ്പറ്റി പിന്നീട് വന്നത് ഒക്കെയും. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഈ ഗോസിപ്പുകളിൽ ഏറെയും. ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ സത്യമാകുന്നതും പ്രേക്ഷകര്‍ കണ്ടു. 2016ൽ കാവ്യയെ ദിലീപ് വിവാഹം ചെയ്തു. ഇപ്പോള്‍ കാവ്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് നടൻ ദിലീപ്. വിവാഹത്തിന് ശേഷം കാവ്യാ മാധവൻ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളിൽ പൂര്‍ണ ശ്രദ്ധ ചെലുത്താനാണ് കാവ്യാ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത്. 2018ലാണ് മഹാലക്ഷ്മി ജനിക്കുന്നത്. മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. അഞ്ച് വയസ്സ് പ്രായമുള്ള മഹാലക്ഷ്മി മുൻപ് വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കൂടുതലും ചേച്ചി മീനാക്ഷി ദിലീപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിരുന്നത്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം മിക്ക വേദികളിലും മഹാലക്ഷ്മിയെ കാണാറുണ്ട്. അച്ഛന്റെയും അമ്മയുടെയും കയ്യില്‍ തൂങ്ങി നടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മാമാട്ടി എന്നാണ് മഹാലക്ഷ്മിയുടെ വിളിപ്പേര്.
സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകള്‍ ഇപ്പോൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ രസകരമായ ഒരു സംഭവവും ദിലീപ് പങ്കുവച്ചു. ‘ഭയങ്കര കാന്താരിയാണ് മഹാലക്ഷ്‌മി. കഴിഞ്ഞ രണ്ടു ദിവസം നൈറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുൻപ് ഇവള്‍ വിളിച്ചു. ഞാൻ എടുത്തില്ല പകരം എനിക്കൊരു വോയ്‌സ് നോട്ട് അയച്ചു. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, ഇന്നും വിളിച്ചു, ഫോണ്‍ എടുത്തില്ല. ഞാൻ പോകുവാ’ എന്ന്.
വോയ്‌സ് മെസേജ് അയച്ച ശേഷം കാവ്യയോട്, ഇനി അച്ഛൻ വിളിക്കും. അപ്പോള്‍ നമ്മള്‍ എടുക്കരുത്. അതേ നമുക്ക് ചെയ്യാൻ പറ്റൂ’ എന്നു പറഞ്ഞു’, ദിലീപ് പറയുന്നു. മാമാട്ടി എന്ന പേര് മോള്‍ തന്നെ അവള്‍ക്കിട്ടതാണെന്നും ദിലീപ് പറഞ്ഞു. മഹാലക്ഷ്മി എന്നാണ് മോള്‍ടെ പേര്, ആര് ചോദിച്ചാലും പറയണം എന്നൊക്കെ പറഞ്ഞു കൊണ്ടുത്തിരുന്നു. പക്ഷെ മഹാലക്ഷ്മി എന്ന് പറയാൻ കഴിയുന്നില്ലായിരുന്നു.മാമാച്ചി എന്നാണ് പറഞ്ഞത്. അത് പിന്നീട് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയായിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ചെറുപ്പത്തില്‍ മീനാക്ഷി എങ്ങനെയിരുന്നോ, മഹാലക്ഷ്മിയും അതുപോലെ തന്നെയാണെന്നും ദിലീപ് പറഞ്ഞു.