പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. കുടുംബിനിയുടെ റോളിൽ തിളങ്ങുന്ന കാവ്യാ മകൾ മീനാക്ഷിയും ദില്ലീപുമായുള്ള ജീവിതം ആസ്വദിക്കുകയാണ്. കാവ്യയ്ക്കും ദിലീപിനൊപ്പവും ആരാധകരാണ് അവരുടെ രണ്ടുവയസുകാരി മകൾ മഹാലക്ഷ്മി ദിലീപിനും. കാവ്യയുടെ കുടുംബത്തിലെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഫാദേഴ്‌സ് ഡേയ്ക്ക് കാവ്യയുടെ ഒരു കുട്ടികളെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചേട്ടനും അച്ഛനുമൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സ്രെദ്ധനേടുന്നത്. ചിത്രത്തിലെ കാവ്യയും മകൾ മഹാലക്ഷ്മിയും തമ്മിൽ നല്ല സാമ്യം തോനുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
തന്റെ കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് നിരവധി തവണ കാവ്യ മാധവന്‍ തുറന്നുപറഞ്ഞിരുന്നു. മകളുടെ കലാജീവിതത്തിന് ശക്തമായ പിന്തുണയാണ് മാതാപിതാക്കള്‍ നല്‍കിയത്. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ കഴിവുള്ള മകളെക്കുറിച്ച് വാചാലയായി അമ്മയും എത്താറുണ്ട്. മീനാക്ഷിയുടേയും കാവ്യ മാധവന്റേയും കുട്ടിക്കാല ചിത്രം കണ്ടപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു.
