ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിവാഹം ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും, വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നത്, വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മകൾ ജനിക്കുന്നതിനു മുൻപ് തന്നെ കാവ്യാ ഗർഭിണി ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു, ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം കാവ്യയെയും ദിലീപിനെയും സോഷ്യൽ മീഡിയിൽ എവിടെയും കണ്ടിട്ടില്ല, എല്ലാ താരങ്ങളും അവരവരുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇവർ എവിടെയും പ്രത്യക്ഷപെടാതെ ഒഴിഞ്ഞ് മാറുകയാണ്. ഇതെന്ത് കൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്, മകളുടെ വിശേഷങ്ങൾ ഒന്നും തന്നെ താരദമ്പതികൾ ആരെയും അറിയിക്കാറില്ല,മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പോലും ഇരുവരും പുറത്ത് വിടാറില്ല,

എന്നാൽ ഇപ്പോൾ കാവ്യ മാധവന്റെ വീട്ടിലെത്തിയ മഹാലക്ഷ്മിയുടെ കുസൃതിത്തരങ്ങളുടെ
ഒരു വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഫാന്‍ പേജുകളിലും യൂട്യൂബിലുമെല്ലാമായാണ് വീഡിയോ പ്രചരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ ശ്രദ്ധേയമായി മാറിയത്. പേര് കൊണ്ട് തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു മഹാലക്ഷ്മിയും. അടുത്തിടെ കുടുംബസമേതമായി നീലേശ്വരത്തേക്ക് എത്തിയിരുന്നു കാവ്യ. ആ സമയത്ത് ദിലീപ് പകർത്തിയ മഹലാക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹോദരനായ മിഥുന്‍ മാധവന്റെ കുഞ്ഞിനൊപ്പം വീടിന് മുന്നില്‍ കളിക്കുന്ന മഹാലക്ഷ്മിയെയാണ് വീഡിയോയില്‍ കാണുന്നത്. നേരത്തെ വീഡിയോ വൈറലായിരുന്നുവെങ്കിലും കൂടെയുള്ള കുഞ്ഞാരാണെന്നോ, ഏതാണ് സ്ഥലമെന്നോയുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. മഹാലക്ഷ്മി ഇത്ര വലിയ കുട്ടിയായോ എന്നായിരുന്നു ആരാധകര്‍ അന്ന് ചോദിച്ചത്.