Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കൂളിംഗ് ഗ്ലാസ് ഒരു വീക്ക്‌നെസാണ്, ഈ കൊച്ചുമിടുക്കിയെ മനസിലായോ?

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. അഭിനയത്തോടൊപ്പം ഗായികയായും തിളങ്ങുന്ന താരമാണ് മഡോണ. സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ താരം കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രവും  പുതിയൊരു ചിത്രവും ചേർത്തുവച്ചിട്ടുള്ള ഒരു പോസ്റ്റ് ആണ് പങ്കിട്ടിരിക്കുന്നത്. രണ്ടിലും കൂളിംഗ് ഗ്ലാസ് വച്ച് ചിരിയോടെ നിൽക്കുന്ന മഡോണയെ ആണ് കാണാനാവുക.

madona with new post
മലയാള ചിത്രം ‘ബ്രദേഴ്‌സ് ഡേ’യിലാണ് മഡോണ സെബാസ്റ്റ്യൻ ഏറ്റവുമൊടുവിൽ വേഷമിട്ടത്. അതിനു തൊട്ടു മുൻപുള്ള ‘വൈറസി’ലും മഡോണയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. യൂ റ്റു ബ്രൂട്ടസ്’ എന്ന ചിത്രത്തിൽ ഗായികയായാണ് മഡോണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2015 ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ നായികയായും തുടക്കം കുറിച്ചു.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

ദക്ഷിണേന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം സലൂണ്‍ ശൃംഖലകളില്‍ ഒന്നായ വെര്‍വ് സലൂണിന്റെ കേരളത്തിലെ ആദ്യ ഔട്ട് ലെറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം കച്ചേരിപ്പടിയിലെ ദി ക്രാഫ്റ്റ് ഗാര്‍ഡന്‍ മാള്‍ പ്ലാസയിലെ സലൂണിന്റെ...

Advertisement