മദനൻ ആയി സുരാജ്  പ്രേക്ഷകർക്ക്‌ മുന്നിൽ എത്തുന്നു, അതും പ്രേക്ഷകരെ കുടുകുടു ചിരിപ്പിക്കാൻ ആയി, ‘മദനോത്സവം’  വിഷുവിനെ റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യ്തു. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് സുരാജ് വെഞ്ഞാറൻ മൂട് ആണ്. കൂടാതെ മറ്റൊരു കഥപാത്രമായി ബാബു ആന്റണിയും. കുടുംബ പ്രേക്ഷകരെ മൊത്തം വിഷുവിനെ ചിരിപ്പിക്കും എന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ ടീസർ തരുന്ന സൂചനകൾ.

ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു.ഛായാഗ്രഹണം , ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, ക്രിയേറ്റീവ്  പ്രൊഡ്യൂസർ, ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ, ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ, ശ്രീജിത്ത് ശ്രീനിവാസൻ,

ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമാതാവ്.