ശബ്ദ മാധുര്യം കൊണ്ടും ഗാനാലാപനസൗന്ദര്യം കൊണ്ടും മലയാള പാട്ടുപ്രേമികളുടെ മനസിലിടം നേടിയ ഗായകനാണ് എം ജി ശ്രീകുമാർ. രവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഓളം സൃഷ്‌ടിച്ച എം ജി അനവധി ടെലിവിഷന്‍ ഷോകളിലൂടെയും അവധാരകനായും ജഡ്ജെയും തുടരുന്നുണ്ട്. പല പ്രോഗ്രാമത്തിലൂടെയും. സോഷ്യല്‍ മീഡിയയിലൂടെയും തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുള്ള എംജി ശ്രീകുമാര്‍ ഇപ്പോള്‍ തന്റെ വിവാഹ വിശേഷത്തെക്കുറിച്ചും വ്യക്തമാക്കുകയാണ്. അടുത്തിടെ കൊച്ചു പ്രേമന്‍ അതിഥിയായി എത്തിയ ഒരു പരിപാടിയിലാണ് എംജി തന്ററെ വിവാഹ വിശേഷങ്ങള്‍ വ്യക്തമാക്കുന്നത്.
“അന്ന് ഞാൻ വിവാഹം കഴിച്ചിട്ടില്ല. കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്‍ക്കാര്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് പറഞ്ഞു. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി.
ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു.ഇതെല്ലാം കഴിഞ്ഞ് ഫോട്ടോഗ്രാഫര്‍ വന്ന് ഫോട്ടോസും എടുത്തിരുന്നു. 2000 ജനുവരി ഒന്നിനായിരുന്നു മാഗസിന്‍ ഇറങ്ങിയത്. എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോ, അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നായിരുന്നു വിഷയം. വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് നേരെ കാറില്‍ മൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തു’. എംജി ശ്രീകുമാര്‍ വ്യക്തമാക്കി.” എന്നാണ് എം ജി ശ്രീകുമാറിന്റെ വക്കുകൾ.
