Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മരയ്ക്കാർ കണ്ട നിഷാദിന്റെ പ്രതികരണം വൈറൽ

കുഞ്ഞാലി മരക്കാറുടെ ചരിത്രം ഇനിയും സിനിമായാക്കാമെന്നും നല്ല ഒരു തിരക്കഥയുണ്ടെങ്കില്‍ സന്തോഷ് ശിവന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഈ കാലത്ത് സിനിമാ മേഖലയുടെ ആവശ്യമാണ്,’ നിഷാദ് പറഞ്ഞു.

 

Advertisement. Scroll to continue reading.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങിയത്. വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മരക്കാറിനെതിരെ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്നും ആരോപണമുണ്ട്. സിനിമയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചരണം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.

 

Advertisement. Scroll to continue reading.

എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘മരക്കാര്‍ കണ്ടു. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍, നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍.

Advertisement. Scroll to continue reading.

സിദ്ധാര്‍ഥ് പ്രിയദര്‍ശനും, ഛായാഗ്രഹകന്‍, തിരുവും, സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും, പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റ്‌റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റ്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ. ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ.. കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്.ഈ കാലഘട്ടത്ത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മോഹൻലാൽ റൗഡി ഇമേജുള്ള ആളാണ് എന്ന അടൂരിന്റെ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ച ആകുകയാണ്, ഇപ്പോൾ പ്രശ്നത്തിനെതിരെ പ്രതികരിച്ചു കൊണ്ട് നടൻ ധർമജൻ ബോൾഗാട്ടിയും. നടൻ തന്റെ പ്രധിഷേധം...

സിനിമ വാർത്തകൾ

കുറച്ചു കാലങ്ങളായി വരുന്ന ഒരു വാർത്ത ആയിരുന്നു ശ്യാം പുഷ്ക്കരൻ സിനിമയിൽ മോഹൻലാൽ എത്തുന്നു എന്ന്, എന്നാൽ ഇപ്പോൾ ആ സസ്പെൻസ് പൊളിച്ചു കൊണ്ട് ശ്യാം പുഷ്ക്കരൻ എത്തിയിരിക്കുകയാണ്. തന്റെ ഒരു ചിത്രത്തിൽ...

സിനിമ വാർത്തകൾ

മോഹൻലാലിനെ കുറിച്ച് അടൂർ നടത്തിയ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ച ആകുകയാണ്, ഈ അവസരത്തിൽ മോഹൻലാലിനെ പിന്തുണച്ചു കൊണ്ട് ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുകയാണ്.  അന്ന് മോഹൻലാലും, സുകുമാർ...

സിനിമ വാർത്തകൾ

സിനിമകൾ ഏതായാലും അത് കളർ ഫുൾ ആകാൻ എപ്പോളും ഡാൻസും, ഡാൻസേർസും ഉണ്ടാകണം, ഇപ്പോൾ മലയാളത്തിലെ ദിലീപിന്റെ കൂടെയും, മോഹൻലാലിന്റെയും കൂടെയുള്ള ഡാൻസ് ചെയ്ത് അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഉണ്ണി ഫിഡാക്,...

Advertisement