ലുലു അഹ്സാന പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നെടുന്നത്, കോറോണകാലത്ത് താൻ കണ്ട റയീസ് എന്ന അതിജീവനവ്യക്തിയെ കുറിച്ചാണ് ലുലു എഴുതിയിരിക്കുന്നത്, പതിനെഞ്ചാം വയസ്സിൽ വന്നു ചേർന്ന ഈ അവസ്ഥയിലും തന്റെ വായനകൾക്കോ എഴുത്തിനോ ബന്ധങ്ങൾക്കോ ഒരു കോട്ടവും തട്ടാതെ ഇന്നും അവൻ ജീവിച്ചു മുന്നേറുകയാണ്.ഒരുപാട് ആളുകളെ സങ്കടങ്ങൾ കേട്ടും ഒരുപാട് ആളുകൾക്ക് സഹായവുമായി ഇന്നും കർമനിരതനാണ്.

പോസ്റ്റ് വായിക്കാം, കോവിഡ് കാലം ഓൺലൈനിൽ കൊളുത്തിയിട്ട ഒരു കൂട്ടം സൗഹൃദങ്ങളെ തേടിയുള്ള യാത്ര..ശബ്ദം കേട്ട് മാത്രം ഒരുപാട് പരിചയമുള്ളവരെ കാണാൻ വല്യ ആഗ്രഹമാവും. അങ്ങനെ ഒരു യാത്ര. തന്റെ കുറവുകളെയല്ല തന്റെ കഴിവുകളിൽ ശ്രദ്ധ നൽകിയാൽ വിജയത്തിന്റെ വാതിലുകൾ നമുക്ക് മുന്നിൽ തുറക്കുമെന്ന് കാണിച്ചു തന്ന ‘ചെങ്ങായി ‘.പതിനെഞ്ചാം വയസ്സിൽ വന്നു ചേർന്ന ഈ അവസ്ഥയിലും തന്റെ വായനകൾക്കോ എഴുത്തിനോ ബന്ധങ്ങൾക്കോ ഒരു കോട്ടവും തട്ടാതെ ഇന്നും അവൻ ജീവിച്ചു മുന്നേറുകയാണ്.ഒരുപാട് ആളുകളെ സങ്കടങ്ങൾ കേട്ടും ഒരുപാട് ആളുകൾക്ക് സഹായവുമായി ഇന്നും കർമനിരതനാണ്.

അവിടെനിന്നും പോരുമ്പോൾ ഉള്ളിൽ നിറഞ്ഞു നിന്നത് അവന്റെ ഉമ്മയുടെ മുഖമാണ്. ആരോഗ്യവും ആയുസ്സും അവനു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമാണ്. അങ്ങനെ തളർന്നു കിടക്കുമ്പോൾ കണ്ണുനിറച്ചു അടുത്തിരിക്കാനല്ല, കണ്ണ് തുടച്ചു ഉശിരോടെ ജീവിക്കാൻ, പഠിച്ചു വളരാൻ, നിലപാടുകളെടുക്കാൻ അവർ ഇവനെ പ്രാപ്തനാക്കിയതിൽ, അവരോട് ഒരുമ്മ എന്ന നിലയിൽ അസൂയയും ഒപ്പം ബഹുമാനവും തോന്നിയ നിമിഷമായിരുന്നു അത്..