മലയാള സിനിമയിലെ സൂപർ സ്റ്റാർ മോഹൻലാൽ അഭനയിച്ച ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം ആയ എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തെ കുറിച്ചുള്ള പൃഥ്വരാജിന്റെ യും , മുരളി ഗോപിയുടയും പോസ്റ്റുകൾ വൈറൽ ആകുകയും ചെയ്യുന്നുണ്ട്. ലൂസിഫർ എന്ന മെഗാ ഹിറ്റിന് ശേഷം ആണ് പൃഥ്വിരാജ് എമ്പുരാൻ എന്ന ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള് ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ വേഷമായ സ്റ്റീഫൻ നെടുമ്പള്ളിയ്യുടെ മുഖം കാണിക്കുന്നത് എമ്പുരാൻ എന്ന ഗാനത്തോട് കൂടിയാണ് ഈ ഗാനം എങ്ങനെ ഉണ്ടായെന്നു ദീപക് ദേവ് പറയുന്നു.

മൂവി മാന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് എമ്പുരാനെ കുറിച്ച് പറഞ്ഞത്.രണ്ടാം ഭാഗം കൂടി പ്ലാന്‍ ചെയ്തല്ല ലൂസിഫര്‍ ചെയ്തത്. ചിത്രത്തിന്റെ അവസാനമുള്ള പാട്ടിന്റെ വിഷ്വല്‍സ് എന്താണെന്ന് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ന്യൂസ് പേപ്പര്‍ കട്ടിംഗ്സ് കാണിക്കുകയാണ് എന്നായിരുന്നു പറഞ്ഞത്. സ്റ്റീഫന്‍ നെടുമ്പള്ളി നമ്മള്‍ വിചാരിച്ച് വച്ചതിനെക്കാള്‍ വളരെ വലിയ ആളാണെന്ന് തിരിച്ചറിയുന്ന അദ്ദേഹത്തെ ആഘോഷിക്കുന്ന പാട്ടാണ്.അത് മനസില്‍ വച്ച് ഒരു പാട്ട് ഉണ്ടാക്കാം. ഇപ്പോള്‍ അതില്‍ ടെന്‍ഷനടിക്കണ്ട. പടം കഴിയട്ടെ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. പടം ഇറങ്ങാന്‍ മൂന്നാഴ്ച ഉള്ളപ്പോഴാണ് അവസാനത്തെ പാട്ടിനെ പറ്റി ചിന്തിക്കുന്നത്.

ആ ഗാനത്തിന് വേണ്ടി താനും മുരളി ഗോപിയു, പൃത്വിരാജ് കൂടി ആദ്യമായി ഒന്നിച്ചിരുന്നുത്. ഇവരുടെ മനസിൽ സിനിമ ഹിറ്റ് ആകുവാണെങ്കിൽ അടുത്ത സിനിമക്കായി വെച്ചിരുന്ന പേരാണ് എ മ്പുരാൻ. എന്നാൽ മറ്റു ആരോടും ഇത് അവർ പറഞ്ഞില്ല. അവസാനത്തെ പാട്ടിന്റെ ടൂണ്‍ താന്‍ കേള്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ മറ്റേ വാക്ക് ഇതിലേക്ക് ഇട്ടാലോ എന്ന് മുരളി ഗോപി പറഞ്ഞു.എന്നിട്ട് പാട്ടില്‍ എമ്പുരാനേ എന്ന് ചേര്‍ത്ത് പാടാന്‍ പറഞ്ഞു .