Connect with us

പൊതുവായ വാർത്തകൾ

പ്രണയത്തിനു മരണം ഇല്ല;ഷഹാനയും പ്രണവും ഇനിയും ഒന്നിക്കും

Published

on

ഷഹാനയ്ക് കൂട്ടായി ഇനി പ്രണവ് ഇല്ല.എല്ലാം ഒരു ഒരു ഓർമ്മകൾ മാത്രം ആക്കി പ്രണവ് യാത്രയായി.സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ തൃശ്ശൂർ കണ്ണങ്കര സ്വദേശിനി പ്രണവ് അന്തരിച്ചു.വെള്ളിയാഴ്ച്ച രാവിലെ രക്തം ഛർദിച്ചതിനെ തുടർന്നു ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.ശരീരം തളർന്ന തൃശ്ശൂർ സ്വദേശിനി പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശിനി ഷഹാന കടന്നു വന്നത് വലിയ വാർത്ത തന്നെ ആയിരുന്നു.

രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ആയിരുന്നു ഇരുവരുടേം വിവാഹം.സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായ സൗഹൃദം പ്രണയ ബന്ധത്തിൽ എത്തുകയായിരുന്നു.നിരവധി എതിർപ്പുകൾ മറികടന്നാണ് ജീവിത സഖിയായി പ്രണവിന്റെ ജീവിതത്തിലേക്ക് എത്തിയത്.ഇരുവരും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നു.അതുകൊണ്ടു തന്നെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്കാറുണ്ട്.കുറച്ചു ദിവസങ്ങൾക്കു മുൻപ് ഷഹാനയ്ക് പ്രണവ് ഒരു സർപ്രൈസ്‌ ഒരുക്കിയിരുന്നു.

പ്രണവിന്റെ വലത്തേ നെഞ്ചിൽ ഷഹാനയുടെ ടാറ്റൂ അടിക്കുകയായിരുന്നു.”പൊണ്ടാട്ടിക് ഒരു സർപ്രൈസ്‌ ബാക്കി വീഡിയോയിലൂടെ”എന്നായിരുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ ക്യാപ്ഷൻ.പ്രണയം രണ്ടു ശരീരങ്ങൾ തമ്മിൽ അല്ല രണ്ടു മനസ്സുകൾ തമ്മിൽ ആണെന്ന് ജീവിച്ചു കാണിച്ച രണ്ടു വ്യക്തികളാണ് പ്രണവും ഷഹാനയും.പ്രണയത്തിന് മരണം ഇല്ല എന്നല്ലേ.ശരീരം മാത്രമേ ഷഹാനെ വിട്ടു പോയിട്ടുള്ളൂ പ്രേനവിന്റെ മനസ്സ് എന്നും ഷഹാനയ്‌ക്കൊപ്പം ഉണ്ടാകും.മനസ്സുകൾ കൊണ്ട് ഇനിയും അവർ പ്രണയിക്കട്ടെ.


Advertisement

പൊതുവായ വാർത്തകൾ

ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

Published

on

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

Continue Reading

Latest News

Trending