തെന്നിന്ത്യയിലും,മലയാളത്തിലും ഒരുപോലെ തിളങ്ങി നിന്ന നായികയാണ് സായിപല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർഥ്യയായി വന്ന കാലം മുതൽ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. പ്രേമം എന്ന ചിത്രത്തിലെ മലർ എന്ന ഒറ്റ കഥാപത്രത്തിലൂടെ പ്രേഷകരുടെ മുഴുവൻ സ്നേഹവും നേടി എടുത്തു. ഇന്ന് മലയാളത്തിലും. തമിഴിലും ഒരുപാട് ആരാധകരുള്ള നായികയാണ് സായ്‌പല്ലവി. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും പെട്ടെന്ന് തന്നെ സായി പല്ലവി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു അധികവും ചെയ്തത്.

താൻ തെരഞ്ഞെടുക്കുന്ന കഥാപത്രത്തിലും ,വസ്ത്രധാരണത്തിലും ഒരു വിട്ടുവീഴ്ച്ചക്കും തയ്യറാല്ലെന്നു സായി പറയുന്നു. കൂടാതെ ഇന്റിമേറ്റ് രംഗങ്ങളും ചെയ്യാറില്ല.ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ച് താരം തുറന്നു പറയുകയാണ്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. ആദ്യകാഴ്ചയില്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാനാവില്ലെന്നും എങ്കിലും ചില കാര്യങ്ങളൊക്കെ ആദ്യമായി കാണുമ്പോള്‍ അതിനോട് കൗതുകം തോന്നാറുണ്ടെന്നും സായ് പറയുന്നു‌.

താരംപറയുന്നത് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് തോന്നിയിട്ടില്ല. നല്ല വസ്ത്രം ധരിച്ചു വരുന്ന പെൺകുട്ടികളെ ഞാൻ ശ്രെദ്ധിക്കാറുണ്ട് അതുപോലെ പുരുഷന്മാരെ ശ്രെദ്ധിക്കുന്നതിനേക്കൾ കൂടുതൽ സ്ത്രീകളെ ആണ് സ്രെധിച്ചിട്ടുള്ളത്. പ്രണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഉണ്ടാവാറില്ലല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രേമം സിനിമക്ക് രണ്ടാം ഭാഗം വരുകയാണെങ്കിൽ വീണ്ടും അതിൽ അഭിനയിക്കാൻ വരുമെന്നാണ് സായി പറയുന്നത്. വിരാടപർവമാണ് ഇനി പുറത്ത് വരാനുളള സായി പല്ലവിയുടെ ചിത്രം. റാണയാണ് ചിത്രത്തിലെ നായകൻ.