ജോസഫ് എന്ന ചിത്രം മതിയാകും ആത്മീയ രാജനെ പ്രേഷകർക്കു മനസിലാക്കാൻ. കഴിഞ്ഞ വര്ഷം ആയിരുന്നു താരത്തിന്റെ വിവാഹം, മറൈൻ എൻജിനീയർ ആയ സനൂപ് ആണ് നടി യുടെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി. കോളേജിൽ പഠിക്കുന്ന സമയത്തു തനിക്കു ഒരു സുഹൃത്തായിരുന്നു അതിനു ശേഷം ഒരു സഹോദര ബന്ധത്തിലേക്ക് ആയിരുന്നു അത് വളർന്നത് താരം പറയുന്നു.

പിന്നീട് ആ സഹോദര ബന്ധം പ്രണയത്തിലേക്ക് വഴി തെളിച്ചു, മൂന്ന് വര്ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും ഒന്നിക്കാം എന്ന് തീരുമാനത്തിൽ എത്തി. തങ്ങളുടെ പ്രണയ സമയത്തു ആയിരുന്നു ഞാൻ സിനിമയിൽ എത്തിയത് അന്ന് എനിക്ക് സനു ഒരു മെസ്സേജ് അയച്ചു , ആദ്യമായി നമ്മളുടെ കോളേജിൽ നിന്നും സിനിമയിൽ എത്തുന്നത് കൺഗ്രാറ്സ്, ആ സമയത്തു ഞങ്ങൾ സഹോദരൻ, സഹോദരി ബന്ധം ആയിരുന്നു.

എന്നാൽ പിന്നീട് ഞങ്ങൾ പല വഴിക്ക് മാറി അതിനു ശേഷം ഞങ്ങൾ സനുവിന്റെ നാട്ടിൽ എത്തി, ഞങ്ങൾ ഒരുമിച്ചു ജിമ്മിൽ പോകുമായിരുന്നു അവിടെ വെച്ച് ഞങ്ങൾ പ്രണയത്തിൽ ആയി, അതിനു ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചു, ഞങ്ങൾ പ്രണയിച്ച സമയത്തു പരസ്പരം പറഞ്ഞില്ല, പകരം വിവാഹത്തിലേക്കു പോകുവായിരുന്നു ആത്മീയ രാജൻ പറയുന്നു. ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്ന ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിൽ ആണ്.