മലയാള സിനിമ ‘ലൂസഫറി’ന്റെ  തെലുങ്ക് റീമേക്ക് ആണ്  ചിരഞ്ജീവി അഭിനയിക്കുന്ന  ‘ഗോൾഡ് ഫാദർ’. ഈ ചിത്രത്തിൽ ചിരഞ്ജീവി കൂടാതെ ബോളിവുഡ് നടൻ സൽമാൻ ഖാൻ, നയൻതാര,  തുടങ്ങിയവരും അഭിനയിക്കുന്നു. ലൂസിഫറിലെ മോഹൻലാൽ വേഷം സ്റ്റീഫൻ  നെടുമ്പള്ളി യെ അവതരിപ്പിക്കാൻ ആണ് ചിരഞ്ജീവി ഗോൾഡ് ഫാദറിൽ എത്തിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ റീലിസിനായി എത്തുകയാണ്.  ചിത്രം വലിയ ഹിറ്റ് ആകുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ഇപ്പോളിതാ ചിത്രത്തിന്റെ കണക്കു വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്, ചിത്രം 90  കോടിക്ക് മേലാണ് എത്തിയിരിക്കുന്നത്. ഇതിൽ നായകനായ ചിരഞ്ജീവിയുടെ പ്രതിഫലം തന്നെ  45  കോടി രൂപയാണന്നു  റിപോർട്ടുകൾ പറയുന്നു, എന്നാൽ മലയാളത്തിലെ ലൂസിഫർ ചിത്രത്തിന് 3൦   കോടി രൂപ ആയിരുന്നു ആകെ മുതൽ മുടക്ക്, ഇപ്പോൾ അതിലും കൂടുതലാണ് ചിരഞ്ജീവിയുടെ ഈ ചിത്രത്തിനായുള്ള പ്രതിഫലം. അങ്ങനെ നോക്കുമ്പോൾ ഈ ചിത്രം വിജയിക്കേണ്ടത് ആവശ്യം തന്നെയാണ് അതും ഈ നടന്റെ.

എന്നാൽ ചിരഞ്ജീവിയുടെ മുൻപ് ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വലിയ പരാജയം ആയിരുന്നു. സൈറ, ആചാര്യ എന്നി ചിത്രങ്ങൾ താരത്തിന്റെ വലിയ  പ്രേക്ഷക ശ്രെദ്ധ  പിടിച്ചുപറ്റിയിരുന്നില്ല. ഈ രണ്ടു ചിത്രങ്ങളുടെ പരാചയത്തിനു ശേഷമാണ് താരം ഇപ്പോൾ ഗോൾഡ് ഫാദറിൽ അഭിനയിക്കുന്നത്. 57 കോടി രൂപയ്ക്കാണ് ഹിന്ദി, തെലുങ്ക് പതിപ്പുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്.മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം തന്നെയായിരുന്നു മോഹൻലാൽ അഭിനയിച്ച ലൂസിഫർ.  ചിത്രത്തിന് റെക്കോഡ് കലക്ഷൻ തന്നെ ലഭിക്കുകയും ചെയ്യ്തിരുന്നു. പൃഥ്വിരാജ് എന്ന നടന്റെ ആദ്യ സംവിധാന സംരംഭം തന്നെയായിരുന്നു ലൂസിഫർ.