പൃഥ്വിരാജ് സംവിധാനം ചെയ്യ്ത സൂപർ സ്റ്റാർ മോഹൻലാൽ നായകനായ മികച്ച ചിത്രം ആയിരുന്നു ലൂസിഫർ. ചിത്രം ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന് കഥ ഒരുക്കിയത്മുരളി ഗോപിയാണ്. നടൻ പൃഥ്വിരാജ് സുകുമാരന്റെ അദ്ദ്യ സംരംഭം ആയിരുന്നു ലൂസിഫർ. ചിത്രത്തിനു നൂറു കോടി കളക്ഷൻ ആണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്കു റീമേക് നടന്നു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത് ഗോഡ് ഫാദർ എന്നാണ്.

മലയാളത്തിൽ മോഹൻലാൽ ചെയ്യുന്ന സ്റ്റീഫൻ നെടും പള്ളി എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്കിൽ ചിരംജീവിയാണ്. അതുപോലെ പൃഥ്വിരാജ് ചെയുന്ന്കഥാപത്രമായ സയ്ദ് മസൂദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു ബോളിവുഡ് നടൻ സൽമാൻ ഖാൻ ആണ്. താരം ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.സൽമാൻ ഖാനെ തെലുങ്കിലേക്ക് ചിരം ജീവി വരവേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരുന്നു.

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ മോഹൻ രാജയാണ് ഈ തെലുങ്കു റീമേക് ഒരുക്കുന്നത്. ലുസിഫെറിൽ മഞ്ജു വാര്യർ ചെയ്ത പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ്. സത്യദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.