വോള്‍വോ എക്സ് 60 യില്‍ 55 ദിവസം കൊണ്ട് 75 നഗരങ്ങളിലൂടെ 20,000 കിലോമീറ്റര്‍ കടന്നാണ് രാജേഷ് കൃഷ്ണ കൊച്ചിയിലെത്തി ചേരുക.ലണ്ടനിൽ നിന്നൊരു യെമണ്ടൻ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ലണ്ടനിൽ നിന്ന് കാറില്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് യുകെയിൽ താമസമാക്കിയ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണ. ഈ വാർത്തയാണ് മാധ്യമലോകം ഏറെ കൗതുകത്തോടെ ഉറ്റു നോക്കുന്നത്.പുഴു ന്റിക്കാക്കയ്ക്കൊരു പ്രേമോണ്ടാരുന്നു എന്നീ സിനിമകളുടെ നിർമാതാവ് ആണ് രാജേഷ് കൃഷ്ണ. ആളില്ലായിരുന്നു ആരവമില്ലായിരുന്ന് ഫ്ലാഗോഫ് ഇല്ലായിരുന്നു എന്റെ വണ്ടിയുമായി ഇറങ്ങിയിട്ടുണ്ട്. എല്ലാം അനുകൂലമായാൽ സെപ്തംബർ അവസാനത്തോടെ നാട്ടിൽ കാണാം എന്ന തലക്കെട്ടോടെയാണ് ലണ്ടൻ ടു കൊച്ചി യാത്രയിലെ രാജേഷ് കൃഷ്ണയുടെ ചിത്രം തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ രാജേഷ് കൃഷ്ണ പങ്കു വെച്ചിരിക്കുന്നത്.റയാൻ നൈനാൻ ചില്‍ഡ്രൻസ് ചാരിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തൊടെയാണ് ‘ലണ്ടൻ ടു കേരള’ ക്രോസ് കണ്‍ട്രി റോഡ് ട്രിപ്പ് ആരംഭിച്ചിരിക്കുന്നത്.
വോള്‍വോ എക്സ് 60 യില്‍ 55 ദിവസം കൊണ്ട് 75 നഗരങ്ങളിലൂടെ 20,000 കിലോമീറ്റര്‍ കടന്നാണ് രാജേഷ് കൃഷ്ണ കൊച്ചിയിലെത്തി ചേരുക. എട്ടാംവയസ്സില്‍ ബ്രെയിൻ ട്യൂമര്‍ ബാധിച്ച് മരിച്ച യുകെ മലയാളി റയാൻ നൈനാന്റെ സ്മരണാര്‍ഥം ആരംഭിച്ചതാണ് റയാൻ നൈനാൻ ചില്‍ഡ്രൻസ് ചാരിറ്റി. മാരക രോഗങ്ങളുള്ള കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാരിറ്റിസംഘടന പ്രവർത്തിക്കുന്നത്. യുകെയിലെ ഹെലൻ ഹൗസ് ഹോസ്പിസ്, ഇയാൻ റെന്നി നഴ്സിങ് ടീം, തിരുവനന്തപുരത്തെ റീജണല്‍ ക്യാൻസര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്കാണ് സംഘടനയുടെ സഹായമെത്തിക്കുക. ചാരിറ്റിയെക്കുറിച്ച് കൂടുതലറിയാൻ സംഘടനയുടെ ഒഫീഷ്യൽ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. നിലവില്‍ രാജേഷ് കൃഷ്ണ ഓസ്ട്രിയയിലെ വിയന്നയിലെത്തി ചേർന്നിട്ടുണ്ട്. യൂറോപ്പ് കഴിഞ്ഞാല്‍ തുര്‍ക്കി, ഇറാൻ, തുര്‍ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിര്‍ഗിസ്ഥാൻ, ചൈന, ടിബറ്റ് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് നേപ്പാള്‍ വഴി ഇന്ത്യയിലെത്തി ചേരാനാണ് പദ്ധതി. പത്തനംതിട്ട വാര്യാപുരം ടി ജി കൃഷ്ണപിള്ളയുടെയും ടി കെ രമാഭായിയുടെയും മകനാണ് രാജേഷ് കൃഷ്ണ. ഭാര്യ അരുണ നായര്‍ ലണ്ടനിലെ എൻഎച്ച്‌എസ് ക്യാൻസര്‍ റിസര്‍ച്ചിലെ ജീവനക്കാരിയാണ്. ദീര്‍ഘ കാലമായി യുകെയിലാണ് രാജേഷ് കൃഷ്നയും കുടുംബവും താമസിക്കുന്നത്.
