Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എല്‍സിയുവില്‍ നിന്ന് വെബ് സീരിസ്; ഏജന്‍റ് ടീന വീണ്ടും വരുമെന്ന് ലോകേഷ്

ലോകേഷ് കനകരാജ് വിജയ് വീണ്ടും ഒന്നിക്കുന്ന ലിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം.വിജയ് ചിത്രം ‘ലിയോ’ റിലീസിനെ മണിക്കൂറുകൾ  മാത്രം  ബാക്കി നിൽക്കെ ലോകേഷിന്റെ എൽസിയു സംബന്ധിച്ച വാർത്തകൾ കൂടിയെത്തുകയാണ്. ലിയോയുടെ  പ്രമോഷന്‍റെ ഭാഗമായി നിരവധി അഭിമുഖങ്ങളാണ് ലോകേഷ് ഇതുവരെ നല്‍കി വരുന്നത്. ഈ അഭിമുഖങ്ങളില്‍ എല്ലാം ലിയോയ്ക്ക് പുറമേ ലോകേഷിന്‍റെ സ്വന്തം സിനിമാറ്റിക് യൂണിവേഴ്സ് സംബന്ധിച്ച ചോദ്യങ്ങളും സൂപ്പര്‍ ലോകേഷ്  നേരിടുന്നുണ്ട്. വിവിധ അഭിമുഖങ്ങളില്‍ എല്‍സിയു എവിടെ വരെ പോകും എന്നത് ലോകേഷ് വ്യക്തമാക്കിയിട്ടുണ്ട്. ലഹരി മരുന്നുകള്‍ക്കെതിരായ പോരാട്ടമാണ് എല്‍സിയു. വിക്രം 2 ഓടെ അതിന്‍റെ എന്‍റ് ഉണ്ടായേക്കും. അതിനൊപ്പം തന്നെ റോളക്സ് എന്ന ചിത്രം വരും. ഒപ്പം കൈതി 2ഉം ഉണ്ടാകും എന്ന് ലോകേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം എല്‍സിയുവിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി വെബ് സീരിസുകളും പദ്ധതിയിലുണ്ടെന്ന് ലോകേഷ് പറയുന്നു. സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രം ഏജന്‍റ് ടീനയാണ് എന്നാണ് ലോകേഷ് പറയുന്നത്. എൽസിയുവിന്റെ ഭാഗമായ കമൽഹാസൻ ചിത്രം വിക്രമിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഏജന്റ് ടീന.   വിക്രത്തിലെ ഏജന്‍റ് ടീനയുടെ റോള്‍ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ചിത്രത്തില്‍ അവര്‍ കൊല്ലപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഇവരുടെ മുന്‍കാല കഥയായിരിക്കും വെബ് സീരിസില്‍ വരുക. അതേ സമയം ഈ വെബ് സീരിസ് താന്‍ എഴുതുമെന്നും സംവിധാനം മറ്റ് ആരെങ്കിലും ഏറ്റെടുക്കും എന്നാണ് ലോകേഷ് പറയുന്നത്.ഈ പദ്ധതി അതിന്‍റെ ആലോചനയില്‍ മാത്രമാണ് ഉള്ളതെന്നും ലോകേഷ് പറഞ്ഞു. എന്തായാലും ആരാധകര്‍ക്ക് ആവേശം ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്.സിനിമയിൽ കൊറിയോഗ്രാഫി അസിസ്റ്റന്റ് ആയിരുന്ന വാസന്തിയാണ് ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിക്രത്തിൽ കമൽ ഹാസനും ഫഹദ് ഫാസിലിനും ഒപ്പമുള്ള വാസന്തിയുടെ രം​ഗങ്ങൾ തിയേറ്ററിൽ വൻ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും തീര്‍ത്തും അവിസ്മരണീയമായ പ്രകടനമാണ് സിനിമയില്‍ വാസന്തി കാഴ്ചവെച്ചത്. കൈമാക്സിനോട് അടുക്കുന്ന രംഗങ്ങളിലെ വാസന്തിയുടെ ആക്ഷന്‍ സീനുകള്‍ കണ്ട് കാണികള്‍ അത്ഭുതപ്പെട്ടിരുന്നു. നർത്തകിയും നൃത്തസംവിധായകനുമായ അവർ സിനിമ രംഗത്ത് പതിറ്റാണ്ടുകളായി രംഗത്തുണ്ടായിരുന്നു.  നൃത്തരംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന വസന്തിയുടെ ആദ്യ ചിത്രമായിരുന്നു വിക്രം. കഴിഞ്ഞ വര്ഷം ഇറങ്ങിയ മമ്മൂട്ടിയുടെ ക്രിസ്റ്റഫറിലും വാസന്തി അഭിനയിച്ചിട്ടുണ്ട്. ലോകേഷിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ലിയോ ചിത്രത്തിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കഥാപാത്രമായാണോ, അല്ല ഡാന്‍സ് അസിസ്റ്റന്‍റാണോ എന്ന് വ്യക്തമല്ല. എന്തായാലും വെബ് സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകം.

You May Also Like

Advertisement