തോട്ടിലൂടെ ഒഴുകിയെത്തിയ നോട്ടുകെട്ടുകൾ വാരാൻ നാട്ടുകാർ തോട്ടിൽ ഇറങ്ങി . മലിനജലം ആണെന്ന് പോലും വകവെയ്ക്കാതെയാണ് നാട്ടുകാർ ജലത്തിൽ ഇറങ്ങിയത് . ബീഹാറിന്റെ തലസ്ഥാനമായ പട്നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സസാറാമിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം . സസാറാമിലെ പാലത്തിനടിയിലൂടെ ഒഴുന്ന അഴുക്കുചാലിൽ ആണ് 10 രൂപയുടെയും 100 രൂപയുടെയും കണക്കില്ലാത്ത നോട്ടുകൾ ആണ് ഇതിലൂടെ ഒഴുകി വന്നത് .

ഇത് കണ്ടതോടെ നാട്ടുകാർ അമ്പരന്നു പോയെങ്കിലും പിന്നീട് ഉടൻ തന്നെ ഒഴുകി വരുന്ന പണം കൈക്കലാക്കാൻ തോട്ടിലേക്ക് ആളുകൾ ചാടുകയായിരുന്നു . തോട്ടിലൂടെ ഒഴുകി വരുന്നത് അഴുക്കു വെള്ളം ആണെന്നോ ദുർഗന്ധം വമിക്കുന്നതാനെന്നോ ഒന്നും ചിന്തിക്കാതെയാണ് ആളുകൾ ഈ തോട്ടിലേക്ക് പണം വാരുവാനായി എടുത്തു ചാടിയത് . കേട്ടറിഞ്ഞു എത്തിയവർരെല്ലാം തോട്ടിലേക്ക് ഇറങ്ങി . പ്രായഭേദമന്യേ കുട്ടികളും ചെറുപ്പക്കാരും പ്രായമായവരും പണമെടുക്കാൻ ഉള്ള തിരക്കിലായി . ആൾകൂട്ടം ക്രമാതീതമായതോടെ പോലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ച വിടുകയായിരുന്നു

വ്യാജനോട്ടുകൾ ആണ് കിട്ടിയതെന്ന് ചിലർ പറയുന്നു . എന്നാൽ തങ്ങൾക്ക് കിട്ടിയത് ശരിക്കുമുള്ളതാണെന്ന് മറ്റു ചിലരും പറയുന്നു . ഇത്രയധികം നോട്ടുകൾ അഴുക്കുചാലിലൂടെ എങ്ങനെ എത്തി എന്ന് അത്ഭുതപ്പെടുകയാണ് നാട്ടുകാരും അധികൃതരും . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . പണത്തിന്റെ ഉറവിടം ഉടൻ തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് പോലീസ് പറയുന്നത് .