അരിക്കൊമ്പൻ ചിന്നക്കനാലിൽ നിന്ന് പോയെങ്കിലും ഈ കാട്ടാനയ്ക്ക് വേണ്ടിയുള്ള നാടകീയ സംഭവങ്ങൾക്ക് ഒരു കുറവുമില്ല. പലവിധത്തിലുള്ള പ്രതിഷേധങ്ങൾ ആണ് ഇപ്പോഴും നടക്കുന്നത്. മാർച്ചുകളും ഒറ്റയാൾപോരാട്ടവും എന്ന് വേണ്ട ഫാന്സിനെകൊണ്ട് ഒരു അറുതിയില്ല. ഇന്നലെ അരിക്കൊമ്പനെ തിരികെയെത്തിക്കണം എന്ന ആവശ്യവുമ്മായി ഇന്നലെയും ഒരു കൂട്ടം ഫാൻസ് ചിന്നക്കനാലിലെ സിമന്റുപാലത്തിലെത്തി. സ്ത്രീകളുൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരെത്തിയത് അറിഞ്ഞ് ഇരുപതോളം നാട്ടുകാരും അവിടേക്കെത്തി. ഫാൻസ് സംഘത്തോട് നാട്ടുകാര്‍ സംസാരിക്കുന്നതിനിടയില്‍ അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന രീതിയില്‍ ഒരാള്‍ സംസാരിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞത്. എന്നാല്‍ ആരെയും തടഞ്ഞിട്ടില്ലെന്നും കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്.
അരിക്കൊമ്പൻ വിഷയം ഉയർന്നു തുടങ്ങിയപ്പോൾ തന്നെ മൃഗ സ്നേഹികൾ എന്ന് അവകാശപ്പെടുന്നവർ ഉയർത്തിയ ഒരു ആരോപണ ആയിരുന്നു റിസോർട് മാഫിയയ്ക്ക് വേണ്ടിയുള്ള ഒത്താശ ആണ് ചെയ്യുന്നതെന്ന്. എന്നാലിപ്പോൾ തങ്ങളുടെ അവസ്ഥ നാട്ടുകാർ പറയുൿയാണ്. കാട്ടാനകൾക്കിടയിൽ, തങ്ങളുടെ കുഞ്ഞുങ്ങളെയും വാരിപ്പിടിച്ച് അന്നന്നത്തെ അന്നത്തിനായി രാവന്തിയോളം പണിയെടുക്കുന്നവരാണ്. തങ്ങളുടെ അവസ്ഥ അല്പമെങ്കിലും മനസിലാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി മാറ്റിയതിന് പിന്നാലെ ആനയെ അതിന്റെ ആവാസ വ്യവസ്ഥയില്‍ തുറന്ന് വിടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
