തന്റെ യൂട്യൂബ് ചാനലിൽ കൂടി നിരവധി താരങ്ങളെ പരിചയപ്പെടുത്തി താരം ആണ് മുകേഷ്. ഇപ്പോൾ അദ്ദേഹം പരിചയപെടുത്തുന്നത് അന്തരിച്ച നടനെ പറ്റിയുള്ള വാചകങ്ങൾ ആണ്. ജയൻ മരിച്ചു എന്നുള്ള വസ്തുത ഇന്നും വിശ്വസിക്കാത്ത ഒരു കൂട്ടം ആൾക്കാർ കൊല്ലത്തുണ്ട്, ഒരു ഹെലികോപ്റ്റർ അപകടത്തിൽ  ജയൻ മരിച്ചു എന്ന് വിവരം കാട്ടുതീ പോലെയാണ് പടർന്നത്. അന്ന് എല്ലവരും പൊട്ടിക്കരയുകയും, വിഷമിക്കുകയും ചെയ്യ്തിരുന്നു മുകേഷ് പറയുന്നു.

കൊല്ലം ആരാധന തീയറ്ററിൽ ജയന്റെ ദീപം എന്ന ചിത്രം കണ്ടുകൊട്ടിരിക്കുന്നു പ്രേഷകരുടെ മുന്നിൽ പെട്ടന്ന് സ്‌ക്രീനിൽ ഒരു മാറ്റം വന്നു എന്നിട്ട് സ്‌ക്രീനിൽ എഴുതി കാണിച്ചു നടൻജയൻ  ഹെലികോപ്റ്റർ അപകടത്തിൽ  അന്തരിച്ചു എന്ന്, സത്യത്തിൽ  ഈ വാർത്ത അവർക്കു ഉൾകൊള്ളാൻ പറ്റിയില്ല, എ ഷോക്കിൽ അവർ പൊട്ടിക്കരഞ്ഞു. പിന്നീട്  ജനങ്ങൾ എല്ലാം ജയന്റെ വീട്ടിലേക്ക് പാഞ്ഞെത്തുകയായിരിന്നു ആ ഒരു നിമിഷം കൊല്ലക്കാരുടെ മനസിലെ ജയൻ എന്ന നടന്റെ മഹത്മ്യം മനസിലാകുന്നത്.

സാധരണ ഒരു നടനോട് തോന്നുന്ന ഒരു ഇഷ്ടമല്ലായിരുന്നു ജയൻ എന്ന നടനോട് ഈ പ്രേഷകർക്കു തോന്നിയത്. ഇന്നും അദ്ദേഹത്തിന്റെ മരണം ഉൾകൊള്ളാൻ കഴിയാത്ത ആൾക്കാർ പറയുന്നത് ജയൻ മരിച്ചിട്ടില്ല അദ്ദേഹം ഇന്നും അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ ബോഡി അല്ല അന്ന് കൊണ്ടുവന്നത് വേറെ ആരുടയോ കത്തിക്കരിഞ്ഞ ശരീരം ആണ് കൊണ്ട് വന്നത്  ഈ രീതിയിൽ ആളുകൾ ഇന്നും പറയുന്നത് അത്രമാത്രം അവർ ജയനെ ഇഷ്ടപ്പെടുന്നുണ്ട് മുകേഷ് പറയുന്നു