മലയാള സിനിമയിലെ ഏറ്റവും വലിയ സുഹൃത് ബന്ധം ആണ് മോഹൻലാൽ, പ്രിയദർശൻ ബന്ധം. ഒരിക്കൽ ഒരു അഭിമുഖ്ത്തിൽ മോഹന്ലാലിനൊപ്പം ,പ്രിയദർശനും ഉണ്ടായിരുന്നു, അതിൽ അവതാരകന്റെ പ്രിയ ദർശനോടുള്ള ചോദ്യത്തിന് മോഹൻ ലാൽ പൊട്ടിത്തെറിച്ചു കൊണ്ട് മറുപടി പറയുക ഉണ്ടായി., പ്രിയ ദര്ശന്റെ കുടുംബ ജീവിതത്തെ കുറിച്ചായിരുന്നു  ചോദ്യം. അതിനു മോഹൻലാൽ നൽകിയ മറുപടിയാണ്  വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

അവതാരകന്റെ ചോദ്യം ഇങ്ങനെ പ്രിയദർശന്റെ ദാമ്പത്യ ബന്ധം തകർന്നതിനു ശേഷം എടുത്ത സിനിമയിൽ എന്തെങ്കിലും വത്യാസം ഉണ്ടോ എന്നായിരുന്നു എന്നാൽ ഇതിനെ പ്രിയൻ മറുപടി പറയുന്നതിന് മുൻപ് മോഹൻ ലാൽ ഒരുപാടു ദേഷ്യപ്പെട്ടു കൊണ്ട് ഇങ്ങനെ പറഞ്ഞു. തകർച്ച എന്ന വാക്ക് ഇനിയും നിങ്ങൾ ഉപയോഗിക്കരുത് അത് പിൻവലിക്കണം. ആയാളുടെ കുടുംബം ഇന്നും നല്ല രീതിയിൽ തന്നെയാണ് പോകുന്നത് മോഹൻലാൽ പറയുന്നു

മറ്റൊരളുടെ കുടുംബത്തിലേക്ക് എത്തി നോക്കേണ്ട കാര്യം ആർക്കുമില്ല, അതിനു ആരും അവകാശം തന്നട്ടില്ല. ഒരാളുടെ വെക്തി സ്വാതന്ത്ര്യം ആണ് അയാളുടെ ജീവിതം, അതിൽ ചോദ്യം ചെയ്യണ്ട കാര്യം ആർക്കുമില്ല അത് തെറ്റാണു മോഹൻ ലാൽ പറയുന്നു. എന്നാൽ 24  വര്ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു ലിസിയും, പ്രിയദർശനും 2016  ൽ നിയമപരമായി ബന്ധം വേർപിരിഞ്ഞു.