നവാഗതനായ സി സി ഒരുക്കുന്ന ‘കൊറോണ ജവാൻ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിട്ടു, കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ചിൽ ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തിരുന്നു, ഗാനങ്ങൾ പുറത്തിറക്കിയത് നടന്മാരായ ഉണ്ണി മുകുന്ദനും, വിനയ് ഫോർട്ടുമാണ്, ശ്രീനാഥ് ഭാസി, ലുക്മാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സി സി സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് ഫ്രിയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ ഈ ഓഡിയോ ലോഞ്ചിൽ ലിസ്റ്റിൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്ററെടുക്കുന്നത്, ഈ ചിത്രം പ്രേക്ഷകരെ ഒരുപാടു രസിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ്. കൊറോണയും എനിക്കിഷ്ടമാണ് ജവാനും എനിക്കിഷ്ട്ടമാണ്.

കൊറോണ സമയത്തു ഞാൻ ഒരുപാടു ചിത്രങ്ങൾ ചെയ്യ്തു,ആ സമയത്തു എനിക്ക് ഒരുപാടു പൈസയും കിട്ടിയിരുന്നു, അതുകൊണ്ടു ഇൻകം ടാക്സുമായി ഒരു ബന്ധവും പുലർത്താൻ കഴിഞ്ഞു, അതുപോലെ കൊറോണയുടെ കാലത്തു ജവാന്റെ വില അറിയാനും എനിക്ക് കഴിഞ്ഞു ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു. ചിത്രത്തിൽ ലുക്മാൻ, ശ്രീനാഥ് ഭാസി, എന്നിവരെ കൂടാതെ ജോണി ആന്റണി, ശ്രുതി ജയൻ, ഇർഷാദ് അലി, ബീറ്റോ, സുനിൽ സുഗത, സീമ ജി നായർ, ധർമജൻ ബോൾഗാട്ടി, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.